കോഴിക്കോട്: സംസ്ഥാനത്ത് ദേശീയ പാത നിര്‍മ്മാണത്തിലെ തടസങ്ങള്‍ നീക്കാന്‍ അടിയന്തര നടപടി ഉണ്ടാകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
മലബാര്‍ മേഖലയില്‍ അടക്കം സ്ഥലമേറ്റെടുപ്പ് പ്രശ്‌നം നിലവിലുണ്ട് . ഇതിന് ഉടനെ പരിഹാരം കണ്ടെക്കും. ആറ് വരി പാത യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
മലയോര തീരദേശ പാത പൂര്‍ത്തീകരണത്തിലും തടസങ്ങളുണ്ട്.മലയോര ഹൈവേ പോലെ എത്ര എളുപ്പമല്ല തീരദേശ ഹൈവേ. ഒരുപാട് തടസ്സങ്ങള്‍ നിലവിലുണ്ട്. അതെല്ലാം തീര്‍ത്ത് പെട്ടെന്ന് യാഥാര്‍ത്ഥ്യമാകും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും റിയാസ് പറഞ്ഞു.
പൊതുമരാമത്ത് ഭൂമിയിലെ കയ്യേറ്റങ്ങള്‍തിരിച്ചുപിടിക്കാനും ഇനി ആരും കയ്യേറാതിരിക്കാനുള്ള കര്‍മപദ്ധതി തയ്യാറാക്കാനും പ്രത്യേക യോഗം വിളിച്ച് ചേര്‍ക്കും. റോഡിലെ കുഴി അടക്കാനുള്ള സംവിധാനം ഉടനുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.