കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം കുളിപ്പിക്കാനായി പള്ളിയിലെത്തിച്ചു; ബന്ധുക്കള്‍ക്കെതിരെ നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്

0
385
Municipal workers in protective gear carry the body a woman who died due to coronavirus disease (COVID-19), for her cremation at a crematorium in Ahmedabad, India, April 17, 2020. REUTERS/Amit Dave

തൃശൂര്‍: കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്ക് പ്രോട്ടോക്കോള്‍ ലംഘിച്ച് മതച്ചടങ്ങുകള്‍ നടത്താന്‍ ശ്രമിച്ചതിനെതിരെ നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്. കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്നതിനെതിരെയാണ് വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്.

മൃതദേഹം കൊണ്ടുവന്ന ആംബുലന്‍സ് ആരോഗ്യ പ്രവര്‍ത്തകര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂര്‍ എം.എല്‍.സി ജുമാ മസ്ജിദിലാണ് സംഭവം നടന്നത്. മരിച്ചയാളുടെ ബന്ധുക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.

കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി വ്യാപിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മെയ് 16 വരെ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാവരും കൊവിഡ് പ്രോട്ടോകോള്‍ ശക്തമായി പാലിച്ചിരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here