കേരളത്തിൽ സമ്പൂർണ ലോക്ഡൗൺ; ഒരാഴ്ച അടച്ചിടും

0
523

സംസ്ഥാനത്ത് ഒരാഴ്ച ലോക്ഡൗൺ പ്രഖ്യാപിച്ചു. മെയ് എട്ട് മുതൽ(ശനിയാഴ്ച) 16 വരെയാണ് ലോക്ഡൗൺ. കോവിഡ് കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്.തിരുവനന്തപുരം: മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും. കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് നീക്കം. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അൽപ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here