ബെംഗളൂരു: കര്‍ണാടകം കര്‍ഫ്യു നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. പഴം പച്ചക്കറി കടകള്‍ വൈകീട്ട് ആറ് വരെ തുറക്കാം. ഗ്രോസറി കടകള്‍ 12 വരെയും തുറക്കാന്‍ അനുമതി നല്‍കി. മെയ് 12 വരെ ആയിരുന്നു കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറ് മുതല്‍ രാവിലെ 10 വരെ മാത്രമേ തുറക്കാവൂ എന്നായിരുന്നു നേരത്തെ അറിയിച്ചത്. പൊതുഗതാഗത സംവിധാനം ഉണ്ടാകില്ലെന്നും വ്യക്തമാക്കയിരുന്നു.
ബെംഗളൂരുവില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും, വ്യവസായശാലകള്‍ക്കും, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. അത്യാവശ്യ യാത്രകളും അനുവദിക്കും.
അതിരൂക്ഷ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ഷോപ്പുകളില്‍ ഒരേ സമയം കൂടുതല്‍ ആളുകളെ കയറ്റരുതെന്നും ആരാധനാലയങ്ങളില്‍ നിര്‍ദേശിച്ചതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുക്കൊണ്ട് പ്രാര്‍ഥന നടത്തരുതെന്നും നിര്‍ദേശമുണ്ട്.