കണ്ണൂരിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം, വാതകചോർച്ച, ആളുകളെ മാറ്റുന്നു

0
500

കണ്ണൂർ: കണ്ണൂർ ചാലയിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞ് അപകടം. മംഗലാപുരത്തു നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ടാങ്കർ ലോറിയാണ് ചാല ബൈപ്പാസിൽ വെച്ച് അപകടത്തിൽ പെട്ടത്. അമിത വേഗത്തിലെത്തിയ ലോറി മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.

വാതകചോർച്ചയെ തുടർന്ന് പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നു. നിലവിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തുള്ളത്. കൂടുതൽ യൂണിറ്റുകളെ സ്ഥലത്തെിക്കാനുള്ള നടപടികളാരംഭിച്ചതായി കണ്ണൂർ മേയർ  അറിയിച്ചു. പ്രദേശത്ത് നിന്നും ആളുകളെ മാറ്റുകയാണ്. കൂടുതൽ പൊലീസും സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതര സാഹചര്യം ഇല്ലെന്ന് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. വിദഗ്ധരെത്തി ചോർച്ച മാറ്റുമെന്നും .അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമീക നിഗമനമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here