ഐ.പി.എല്‍ 2021 രണ്ടാം ഘട്ടം; നിര്‍ണായക പ്രഖ്യാപനവുമായി ബി.സി.സി.ഐ

0
304

ഐ.പി.എല്‍ 14ാം സീസണിലെ അവശേഷിക്കുന്ന മല്‍സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനമായി. നേരത്തെ ഇതേ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നെങ്കിലും ഇന്നു ചേര്‍ന്ന ബി.സി.സി.ഐ യോഗത്തിനൊടുവിലാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.

സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ആണ് മത്സരങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ വിദേശ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. താരങ്ങളെ വിട്ടുനല്‍കാന്‍ മറ്റു ക്രിക്കറ്റ് ബോര്‍ഡുകളോടു അഭ്യര്‍ഥിക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു.

29 മല്‍സരങ്ങളാണ് ഈ സീസണില്‍ പൂര്‍ത്തിയായിട്ടുള്ളത്. 31 മല്‍സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്. ഇവ കൂടുതല്‍ ഡബിള്‍ ഹെഡ്ഡറുകള്‍ ഉള്‍പ്പെടുത്തിയാല്‍ മൂന്നാഴ്ച കൊണ്ട് തീര്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാളെ ഐ.സി.സി ടി20 ലോകകപ്പിന്മേല്‍ തീരുമാനം എടുക്കാവിനിരിക്കവേയാണ് ബി.സി.സി.ഐയുടെ ഈ പ്രത്യേക യോഗം ഇന്ന് വിളിച്ച് ചേര്‍ത്തത്. ഐ.സി.സിയുടെ യോഗത്തില്‍ ടി20 ലോക കപ്പ് ഇന്ത്യയില്‍നിന്ന് മാറ്റുവാനുള്ള സാധ്യത ഏറെയാണെന്നാണ് വിലയിരുത്തല്‍.

LEAVE A REPLY

Please enter your comment!
Please enter your name here