ഐ.പി.എല്‍ 2021 രണ്ടാം ഘട്ടം; ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത

0
335

ഐ.പി.എല്‍ 2021 രണ്ടാം ഘട്ടം യു.എ.ഇ വേദിയാക്കി പുനഃരാരംഭിക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. യു.എ.ഇയില്‍ നടക്കുന്ന ഐ.പി.എലിന്റെ ബാക്കി മത്സരങ്ങള്‍ക്ക് കാണികളെ അനുവദിച്ചേക്കുമെന്നാണ് വിവരം.

കളി കാണാനെത്തുന്ന കാണികള്‍ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ മത്സരങ്ങള്‍ക്ക് പ്രവേശനാനുമതി നല്‍കാം എന്ന യു.എ.ഇ സര്‍ക്കാരിന്റെ നയം ഉപയോഗപ്പെടുത്തി ഐ.പി.എലിന് കാണികളെ അനുവദിക്കാം എന്ന തീരുമാനത്തിലാണ് ബിസിസിഐ. യു.എ.ഇയില്‍ ബഹുഭൂരിഭാഗം ആളുകളും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെന്നതിനാല്‍ ഈ നീക്കം വിജയമാകും.

സ്റ്റേഡിയത്തിന്റെ പകുതി ശേഷിയില്‍ വാക്‌സിനേറ്റ് ചെയ്ത ആളുകളെ പ്രവേശിപ്പിക്കാമെന്ന് യു.എ.ഇ ബോര്‍ഡിലെ ഒരു ഒഫീഷ്യല്‍ അറിയിച്ചു. ബി.സി.സി.ഐ ഭാരവാഹികളായ സൗരവ് ഗാംഗുലി, ജയ് ഷാ, അരുണ്‍ ധമാല്‍, രാജീവ് ശുക്‌സ, ജയേഷ് ജോര്‍ജ്ജ് എന്നിവര്‍ ടൂര്‍ണമെന്റ് ചര്‍ച്ചകള്‍ക്കായി നിലവില്‍ യു.എ.ഇലുണ്ട്.

ഐ.പി.എല്ലിന്റെ രണ്ടാം പാദം സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 10 വരെ നടത്താനാണ് പദ്ധതി. 29 മല്‍സരങ്ങളാണ് ഈ സീസണില്‍ പൂര്‍ത്തിയായിട്ടുള്ളത്. 31 മല്‍സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here