പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. അക്ഷരമാലാ ക്രമത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കുന്ന സമ്മേളനത്തില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വള്ളിക്കുന്നത്തുനിന്നുള്ള മുസ്ലീം ലീഗ് എംഎല്‍എ പി അബ്ദുള്‍ ഹമീദാണ്. കന്നടയില്‍ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് വ്യത്യസ്തനായ എകെഎം അഫ്‌റഫാണ് ഇന്ന് എല്ലാവരുടേയും ശ്രദ്ധാ കേന്ദ്രമായത്. കാസര്‍കോഡ് മഞ്ചേശ്വരത്തുനിന്നുള്ള എംഎല്‍എയാണ് എകെഎം അഫ്‌റഫ്. മുന്‍പ് മഞ്ചേശ്വരത്തുനിന്നുള്ള എംസി കമറുദ്ദീനും കന്നഡയില്‍ തന്നെയാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.
9 മണിക്ക് സത്യപ്രതിജ്ഞ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും ഇതിനകം സഭയില്‍ എത്തി. 53 പേരാണ് പുതുതായി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആകെ അംഗങ്ങളുടെ 37 % പുതുമുഖങ്ങളാണ്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങള്‍ വീണ്ടും വിജയിച്ചു. 2016 ന് മുമ്പ് അംഗങ്ങളായിരുന്നു 12 പേര്‍ സഭയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ് വടകരയില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെകെ രമ ച്ചാണ് ആദ്യ സമ്മേളനത്തിനെത്തിയത്.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫും മത്സരിക്കുന്നുണ്ട്. പിസി വിഷ്ണുനാഥാണ് സ്ഥാനാര്‍ത്ഥിയായി. തൃത്താലയില്‍ നിന്നുള്ള എംബി രാജേഷാണ് എല്‍ഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രതിപക്ഷ ബ്ലോക്കില്‍ രണ്ടാം നിലയിലെ ആദ്യസീറ്റിലാണ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത സീറ്റില്‍ എംവി ഗോവിന്ദന്‍ മാസ്റ്ററാണ്.