ഉപ്പള ∙ മുസോടി മലബാർ നഗറിൽ കടൽക്ഷോഭത്തെ തുടർന്ന് 2 വീടുകൾ കടലെടുത്തു. ഒരു വീട് അപകട ഭീതിയിൽ. മറിയമ്മ ഇബ്രാഹിം,തസ്ലീമ മുസ എന്നിവരുടെ വീടുകളാണ് തകർന്നത്. ആസിയമ്മ സുലൈമാന്റെ വീട് ഏതുനിമിഷവും കടലെടുക്കുമെന്ന നിലയിലാണ്. വെള്ളിയാഴ്ച പുലർച്ചയോടെയാണ് കടൽ ക്ഷോഭം രുക്ഷമായത്. മുന്ന് വീട്ടുകാരും അടുത്തുള്ള ബന്ധുവീട്ടിലേക്ക് മാറി. കഴിഞ്ഞ വർഷം ഈ പ്രദേശത്തെ 7 വീടുകൾ കടൽ എടുത്തിരുന്നു.
കദീജ അബ്ബാസ്, നഫിസ അബ്ദുൽ കാദർ, മാഹിം, അബ്ദുള്ള, നഫിസ അലി, ബീഫാത്തിമ്മ, യുസഫ് എന്നിവരുടെ വിടുകളാണ് കഴിഞ്ഞ വർഷം കടലെടുത്തത് . ഹാർബർ നിർമാണത്തിന് ശേഷമാണ് കടലാക്രമണത്തിൽ 200 മിറ്ററിലധികം കടൽ കര എടുത്ത് വീടുകൾക്ക് നാശം വിതയ്ക്കാൻ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. വീട് നഷ്ടപ്പെട്ടവർ വാടക വിടുകളിലാണ് താമസിച്ച് വരുന്നത്.