ഉപ്പള ജനപ്രിയയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

0
404

ഉപ്പള: ജനപ്രിയ ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. ബന്തിയോട് ഡി.എം. ആസ്പത്രിയിലെ ജീവനക്കാരായ ആസിഫ്, നിഹാല, രമ്യ, ലളിത, സുല്‍ഫിക്കര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 8മണിയോടെയായിരുന്നു അപകടമുണ്ടായത്.

വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവര്‍ കാറില്‍ ആസ്പത്രിയിലേക്ക് വരുന്നതിനിടെ തൊടുപുഴയില്‍ പഴവര്‍ഗങ്ങളുമായി മുംബൈയിലേക്ക് പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.കാറിന്റെ ഭാഗങ്ങള്‍ അടര്‍ത്തിമാറ്റിയാണ് അകത്ത് കുടുങ്ങിയവരെ നാട്ടുകാര്‍ പുറത്തെടുത്തത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here