സംസ്ഥാന ലോക്ഡൗണ്‍ ഉത്തരവിൽ പൊലീസിന് അതൃപ്തി; ഇളവുകൾ കുറയ്ക്കണമെന്ന് ആവശ്യം

0
572

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ തുടങ്ങുന്ന ലോക്ഡൗണിനായി ഇറക്കിയ സർക്കാർ ഉത്തരവിൽ പൊലീസിന് അതൃപ്തി. ഇളവുകൾ കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്. ഇളവുകൾ നൽകിയാൽ ലോക്ഡൗൺ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തൽ.

സഹകരണ സംഘങ്ങൾ പ്രവർത്തിക്കാനും നിർമ്മാണ മേഖലയിലെ അനുമതിയുമെല്ലാം അപ്രായോഗിമെന്ന് പൊലീസ് വിലയിരുത്തുന്നു. നിർമ്മാണ മേഖലയിൽ തൊഴിലാളികൾ താമസിക്കുന്നുണ്ടെങ്കിൽ ജോലി തുടരാം. യാത്ര അനുവദിക്കുക അപ്രായോഗികമെന്ന് പൊലീസ് പറയുന്നു. ഇളവുകൾ വീണ്ടും നിരത്തിൽ സംഘർഷമുണ്ടാക്കുമെന്നും പൊലീസ് വിലയിരുത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here