മണി ചെയിൻ മാതൃകയിൽ 48 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ മഞ്ചേശ്വരം സ്വദേശി അറസ്റ്റിൽ

0
844

കാസർകോട്∙ മൈ ക്ലബ് ട്രേഡേഴ്സ് എന്ന പേരിൽ മണി ചെയിൻ മാതൃകയിൽ 48 കോടിയോളം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ഉദ്യാവാർ ഒന്നാം സിഗ്നലിനടുത്തെ ബിടെക് ബിരുദധാരിയായ മുഹമ്മദ് ജാവേദ് (28)നെയാണു കാസർകോട് ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴചത്തേക്ക് റിമാൻഡ് ചെയ്തു.

മംഗളൂരു, കാസർകോട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നായി പ്രതി 423 പേരെ മണി ചെയിനിൽ നേരിട്ടു ചേർത്തതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നു പൊലീസ് പറഞ്ഞു. മുഹമ്മദ് ജാവേദിന്റെ കീഴിൽ 4080 പേരെ ചേർത്ത് 47.72 കോടി രൂപ പിരിച്ചെടുത്തായി അന്വേഷണ സംഘത്തിനു തെളിവ് ലഭിച്ചു. ഇതിൽ നിന്നു 1.08 കോടി രൂപ പ്രതിക്കു ലഭിച്ചിട്ടുണ്ട്. കേരളത്തിലും ഗൾഫിലുമായി തട്ടിപ്പ് പദ്ധതി വ്യാപിച്ചു കിടക്കുന്നതായും ഡിവൈഎസ്പി പി.പി.സദാനന്ദൻ പറഞ്ഞു. കേസിൽ നിർണായകമായ ഡിജിറ്റൽ രേഖകൾ അന്വേഷണ സംഘം കണ്ടെടുത്തു.

മലേഷ്യൻ കമ്പനി സ്‌കീം എന്ന വ്യാജേന ഏജന്റുമാർ മുഖേന മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്ന ആപ്ലിക്കേഷൻ വഴിയാണ് നിക്ഷേപകരിൽ നിന്നു പണം സ്വീകരിച്ചിരുന്നത്. മഞ്ചേശ്വരത്ത് 2 യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതികളിലൊരാളിൽ നിന്നാണ് മണിചെയിൻ തട്ടിപ്പ് കമ്പനിയെക്കുറിച്ചുള്ള വിവരം പൊലീസ് കിട്ടിയത്.അന്ന് തട്ടിക്കൊണ്ട് പോയ യുവാക്കളിൽ ഒരാളാണ് അറസ്റ്റിലായ മുഹമ്മദ് ജാവേദ്.

LEAVE A REPLY

Please enter your comment!
Please enter your name here