ന്യൂഡൽഹി: ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി കായികതാരങ്ങൾ. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ, പാകിസ്താൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി, മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹ്റസ് അടക്കമുള്ളവരാണ് ഫലസ്തീന് പിന്തുയർപ്പിച്ച് രംഗത്തെത്തിയത്.
”നിങ്ങളിലൊരൽപ്പം മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ നിങ്ങൾ ഫലസ്തീനിൽ സംഭവിക്കുന്നതിനെ പിന്തുണക്കില്ല” -ഇർഫാൻ പത്താൻ ട്വീറ്റ് ചെയ്തു. ട്വിറ്ററിൽ തീവ്ര വലത് പക്ഷ ഗ്രൂപ്പുകൾ ഇസ്രായേൽ അനുകൂല പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിനിടെയാണ് ഇർഫാന്‍റെ പരാമർശം. ഇർഫാെന പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തി. മനുഷ്യത്വത്തിന് ഒരു രാജ്യം മാത്രമേയുള്ളൂവെന്നും ആ രാജ്യം ലോകം മുഴുവനുമാണെന്നും ഇർഫാൻ മറ്റൊരു ട്വീറ്റിൽ കുറിച്ചു.
If you have even slightest of humanity you will not support what’s happening in #Palestine #SaveHumanity
— Irfan Pathan (@IrfanPathan) May 10, 2021
ഫലസ്തീന് പിന്തുണയുമായി പാകിസ്താൻ മുൻ നായകൻ ഷാഹിദ് അഫ്രീദിയും രംഗത്തെത്തി. മസ്ജിദുൽ അഖ്സയുടെ ചുമരുകൾ ഫലസ്തീനികളുടെ രക്തം കൊണ്ട് ചുവന്നതിനൊപ്പം നിസഹായതയുടെ കണ്ണുനീരിനാൽ തന്‍റെ കണ്ണുകളും ഒപ്പം ചുവന്നിട്ടുണ്ടെന്ന് അഫ്രീദി പറഞ്ഞു. ലോകം ഉറക്കത്തിലാണെന്നും മുസ്ലിംകളുടെ രക്തം വീഴുേമ്പാൾ ഒരു ശബ്ദവും ഉയരില്ലെന്നും അഫ്രീദി കൂട്ടിച്ചേർത്തു.
ഫലസ്തീന് ഐക്യദാർഢ്യമർപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ സൂപ്പർ താരം റിയാദ് മെഹ്റസും രംഗത്തെത്തിയിട്ടുണ്ട്.