‘പൊതു ജനങ്ങളോട് മാന്യമായി പെരുമാറണം, അത്യാവശ്യ സര്‍വ്വീസുകള്‍ തടസ്സപ്പെടുത്തരുത്’; പൊലീസുകാര്‍ക്ക് നിര്‍ദേശവുമായി ഡിജിപി

0
525

കൊവിഡ്-19 നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തില്‍ പോലീസുകാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഡിജിപി ലോക്‌നാഥ് ബെഹറ. വാഹന പരിശോധനയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്, ഗതാഗത തടസ്സം ഉണ്ടാക്കി പരിശോധനകള്‍ പാടില്ല, പൊതു ജനങ്ങളോട് മാന്യമായി പെരുമാറണം എന്നതടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഡിജിപി പുറപ്പെടുവിച്ചിരിക്കുന്നത്.

മാര്‍ഗനിര്‍ദേശങ്ങള്‍

ചില സ്ഥലങ്ങളില്‍ പാല്‍ വില്‍പ്പന കേന്ദ്രങ്ങള്‍, ബേക്കറികള്‍ തുറന്നു പോലീസ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ശരിയായ നടപടിയല്ല. ഭക്ഷണ പലവ്യഞ്ജനക്കടകള്‍, വില്‍പ്പന കേന്ദ്രങ്ങള്‍, എന്നിവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കേണ്ടതുണ്ട്.

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ബലാല്‍ക്കാരമായി യാതൊരു നടപടിയും പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആള്‍ക്കാരെ മാസ്‌ക് ധരിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അവരോട് അപമര്യാദയായി പെരുമാറാന്‍ പാടില്ല.

വന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സ്ഥലങ്ങളിലെ കരാറുകാരന് ഉടമയ്ക്ക് തൊഴിലാളികള്‍ക്കായി ഒരുക്കേണ്ട ബാധ്യതയുണ്ട്. തൊഴിലാളികള്‍ സ്ഥലത്തുനിന്ന് തൊഴിലാളികള്‍ക്കായി യാത്രാ സൗകര്യം ഒരുക്കേണ്ടതുണ്ട്. തൊഴിലിടങ്ങളില്‍ എല്ലാവിധ പ്രോട്ടോകോളും പാലിക്കണം,

ചരക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ ഒരു കാരണവശാലും തടയാന്‍ പാടില്ല. മയക്കുമരുന്ന്, കള്ളക്കടത്ത് സാമഗ്രികള്‍ എന്നിവ കൊണ്ടുപോകുന്നതായി വ്യക്തമായ വിവരം ലഭിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്താവൂ. യാത്രാവാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തുമ്പോള്‍ ട്രാഫിക് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. ഇത്തരം പരിശോധനകള്‍ക്ക് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണം.

വനിതാ പോലീസ് സ്റ്റേഷന്‍, വനിതാ സെല്‍, വനിതാ സ്വയം പ്രതിരോധ സംഘം എന്നിവയിലെ പോലീസുകാരെ ബൈക്ക് പട്രോളിനും ക്വാറന്റൈന്‍ സംബന്ധിച്ച പരിശോധനകള്‍ക്കും ബോധവല്‍ക്കരണത്തിനുമായി നിയോഗിക്കാന്‍ നേരത്തേതന്നെ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്. വനിതാ പോലീസ് സ്റ്റേഷനിലും വനിതാ സെല്ലിലും ഒന്നോ രണ്ടോ പേരെ മാത്രം നിലനിര്‍ത്തി ബാക്കി എല്ലാ വനിതാ പോലീസ് ഉദ്യോഗസ്ഥരെയും മേല്‍പ്പറഞ്ഞ ജോലികള്‍ക്ക് നിയോഗിക്കണം. ഇതില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്.

സര്‍ക്കാര്‍ ഉത്തരവ്് പ്രകാരം വൈകുന്നേരം 7.30 മണി വരെയാണ് ആണ് കടകള്‍ തുറക്കാന്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ചില സ്ഥലങ്ങളില്‍ അതിനുമുമ്പുതന്നെ കടകള്‍ നിര്‍ബന്ധിച്ച്
പോലീസ് അടപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്.

കടകള്‍ക്കുമുന്നില്‍ ആ സ്ഥാപനത്തില്‍ പ്രവേശിക്കാവുന്ന
ആള്‍ക്കാരുടെ എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ സ്ഥാപിക്കേണ്ടതാണ്. ഇക്കാര്യം മാര്‍ക്കറ്റ് കമ്മിറ്റികളുമായി ആലോചിച്ച് നടപ്പില്‍ വരുത്തി 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

അതിഥി തൊഴിലാളികളുടെ തൊഴില്‍ ഉടമകള്‍. കരാറുകാര്‍ എന്നിവരെ സബ്ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ ബന്ധപ്പെട്ട് തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനും ആവശ്യപ്പെടണം. തൊഴി ലാളികള്‍ക്കിടയില്‍ തുടര്‍ച്ചയായി കൊവിഡ് പരിശോധന നട ത്താനും നിര്‍ദ്ദേശിക്കണം. സബ്ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ എല്ലാത്തരം അതിഥി തൊഴിലാളിക ളുടെ ക്യാമ്പുകളും സന്ദര്‍ശിച്ച് അവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കേണ്ടതാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ മുന്‍കൈയെടുക്കണം. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ മൂന്നുദിവസത്തിനകം പോലീസ് ആസ്ഥാ നത്ത് അറിയിക്കേണ്ടതാണ്.

തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സ്‌കില്‍ഡ് വര്‍ക്കര്‍, സെമി സ്‌കില്‍ഡ് വര്‍ക്കര്‍ എന്നിവരെ അവരുടെ ആവശ്യം മുഖവിലയ്‌ക്കെടുത്ത് യാത്ര തുടരാന്‍ അനുവദിക്കേണ്ടതാണ്. എന്നാല്‍ അവരുടെ പേരും മൊബൈല്‍ നമ്പറും ശേഖരിച്ചുവെയ്ക്കണം. വീട്ടുവേലക്കാര്‍, ഹോം നേഴ്‌സ്, മുതിര്‍ന്നവരെ വീടുകളില്‍ പോയി പരിചരിക്കുന്നവര്‍, എന്നിവരില്‍ നിന്ന് സാക്ഷ്യപത്രം വാങ്ങിയശേഷം പോകാന്‍ അനുവദിക്കാവുന്നതാണ്.

മാധ്യമ പ്രവര്‍ത്തകരുടെ യാത്ര ചില സ്ഥലങ്ങളില്‍ തടസ്സപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാധ്യമ സ്ഥാപനങ്ങള്‍, മാധ്യജീവനക്കാര്‍ എന്നിവരുടെ സേവനം അവശ്യ സര്‍വീസ് ആയി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍
അവരുടെ യാത്ര തടസ്സപ്പെടുത്താന്‍ പാടില്ല. അവരുടെ സ്ഥാപനം നല്‍കുന്ന രേഖകളോ തിരിച്ചറിയല്‍ കാര്‍ഡോ പ്രസ്സ് അക്രഡിറ്റേ ഷന്‍ കാര്‍ഡോ പരിശോധിച്ച് മാധ്യമപ്രവര്‍ത്തകരെ യാത്ര ചെയ്യാന്‍ അനുവദിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here