പുറത്തിറങ്ങി നടക്കുന്നതും വാക്‌സിൻ എടുക്കാത്തവരും യുവാക്കൾ; രണ്ടാം തരംഗത്തിൽ കോവിഡ് കവരുന്നത് യുവാക്കളുടെ ജീവൻ

0
398

ന്യൂഡൽഹി: കോവിഡ് ബാധിക്കാൻ സാധ്യത കൂടുതലായ യുവാക്കൾ പലകാരണങ്ങളാൽ വാക്‌സിനും സ്വീകരിക്കാത്തത് കൊണ്ട് മരണനിരക്ക് ഉയരുകയാണ്. ആദ്യഘട്ടത്തെക്കാൾ കൂടുതൽ ജീവനുകൾ നഷ്ട്ടപ്പെട്ട രണ്ടാം തരംഗത്തിൽ മരണപ്പെടുന്നവരിൽ കൂടുതലും 50 വയസിനു താഴെ ഉള്ളവരാണെന്ന് ആരോഗ്യവിദഗ്ധർ.യുവാക്കളിൽ കോവിഡ് മരണനിരക്ക് കുത്തനെ വർധിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

മരണപ്പെടുന്ന യുവാക്കളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. രണ്ടാം തരംഗത്തിലെ രോഗികളിൽ 60–70 ശതമാനം വരെ ആളുകൾ 60 വയസ്സിൽ താഴെയുള്ളവരാണ്. ഇതിൽ പകുതിയും 45 വയസ്സിൽ താഴെയുള്ളവരും മറ്റുരോഗങ്ങളില്ലാത്തവരുമാണ്.നിരവധിപ്പേർക്ക് വെന്റിലേറ്റർ സഹായം ആവശ്യമാണ്. ഐസിയുവിൽ പ്രവേശിപ്പിച്ച 20% പേരും മരണത്തിന് കീഴടങ്ങുന്നതായി ഗുഡ്ഗാവ് ആർട്ടെമിസ് ആശുപത്രി ക്രിട്ടിക്കൽ കെയർ ഡയറക്ടർ ഡോ. രേഷ്മ തിവാരി പറഞ്ഞു.

ഇതിനിടെ ആരോഗ്യവാൻമാരായ, മറ്റ് അസുഖങ്ങളില്ലാത്ത യുവാക്കളുടെ മരണം തമിഴ്നാട്ടിൽ കൂടി വരികയാണെന്ന് തമിഴ്നാട് ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഹെൽത്ത് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
യുവാക്കളിൽ മരണനിരക്ക് കൂടാൻ പ്രധാനമായും മൂന്നു കാരണങ്ങളാണ് വിലയിരുത്തുന്നത്.

1. യുവാക്കളിൽ ഓക്സിജൻ അളവ് കുറയുന്നതും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വൈകുന്നതും രക്ഷപ്പെടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.

2. 45 വയസ്സിൽ താഴെയുള്ളവരാണ് കൂടുതൽ സഞ്ചരിക്കുന്നത്. എന്നാൽ ഇവർ വാക്സീൻ സ്വീകരിച്ചിട്ടുമില്ല.

3. ജനിതക മാറ്റം സംഭവിച്ച കൂടുതൽ മാരകമായ വൈറസാണ് മരണം സംഭവിച്ച ഭൂരിഭാഗം യുവാക്കളിലും സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here