ട്രെൻഡ്സ് പോർട്ടൽ‌ ഒഴിവാക്കി; വോട്ടെണ്ണൽ വിവരം ഈ വെബ്സൈറ്റിലും ആപ്പിലും മാത്രം

0
560

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇക്കുറി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ കേന്ദ്രീകൃത വെബ്സൈറ്റും മൊബൈൽ ആപ്പും വഴി മാത്രമേ ലഭ്യമാകൂ. സംസ്ഥാനത്തെ വോട്ടെണ്ണൽ വിവരങ്ങൾ പ്രത്യേകം ലഭ്യമാക്കാൻ ഉപയോഗിച്ചിരുന്ന സമഗ്ര വിവരങ്ങളടങ്ങിയ ട്രെൻഡ്സ് പോർട്ടൽ‌ കമ്മിഷൻ ഒഴിവാക്കി. മാധ്യമങ്ങൾക്കായുള്ള പ്രത്യേക ലിങ്കും ഇക്കുറി ഇല്ല.

കമ്മിഷന്റെ വെബ്‌സൈറ്റായ https://results.eci.gov.in/ല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വോട്ടർ ഹെൽപ്‌ലൈൻ മൊബൈൽ ആപ്പിലും വോട്ടെണ്ണൽ വിവരങ്ങൾ‌ തത്സമയം ലഭിക്കും.  ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പു ഫലം ഒറ്റ വെബ്‌സൈറ്റിൽ മാത്രമായി ലഭിക്കുമ്പോൾ സാങ്കേതിക തകരാർ ഉണ്ടാകുമോ എന്ന് ആശങ്കയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here