കർണാടകയിൽ മേയ് 12ന് ശേഷം സമ്പൂർണ ലോക്ഡൗൺ പരിഗണനയിൽ

0
584

ബം​ഗ​ളൂ​രു: ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ കോ​വി​ഡ് ക​ർ​ഫ്യൂ സം​സ്ഥാ​ന​ത്ത് ന​ട​പ്പാ​ക്കി​യി​ട്ട് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും കോ​വി​ഡ് കേ​സു​ക​ൾ കു​റ​യാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​യ് 12നു​ശേ​ഷം ര​ണ്ടാ​ഴ്ച​ത്തേ​ക്ക് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തു​ന്ന കാ​ര്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​ൻ സം​സ്ഥാ​ന​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്ത​ണ​മോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ബു​ധ​നാ​ഴ്ച അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി എ​ന്താ​ണോ പ​റ​യു​ന്ന​ത് അ​ത് ന​ട​പ്പാ​ക്കാ​ൻ ബാ​ധ്യ​സ്ഥ​രാ​ണ്. അ​തി​നാ​ൽ​ത​ന്നെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് കാ​ത്തി​രി​ക്കു​ക​യാ​ണ്. ലോ​ക്ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് മേ​യ് 12വ​രെ സ​മ്പൂ​ർ​ണ കോ​വി​ഡ് ക​ർ​ഫ്യൂ സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഫാ​ക്ട​റി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​വ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​മാ​ണി​പ്പോ​ൾ നി​ല​വി​ലു​ള്ള​ത്. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ ഉ​ച്ച​വ​രെ മാ​ത്ര​മാ​ണി​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ക​ർ​ഫ്യൂ ഒ​രാ​ഴ്ച പി​ന്നി​ട്ട​തോ​ടെ കേ​സു​ക​ൾ കു​റ​ഞ്ഞു​വ​രു​ന്നു​ണ്ടെ​ന്നും ഭാ​ഗി​ക​മാ​യ ഫ​ലം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു​മാ​ണ് വി​ദ​ഗ്ധ​ർ അ​റി​യി​ക്കു​ന്ന​ത്. 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രോ​ടു​കൂ​ടി ഗാ​ർ​െ​മ​ൻ​റ് ഫാ​ക്ട​റി​ക​ൾ​ക്കും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റ്റും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

അ​ത്യാ​വ​ശ്യ​ത്തി​ന് മാ​ത്ര​മാ​ണ് യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​തെ​ങ്കി​ലും കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലാ​ത്ത​തി​നാ​ൽ നി​ര​ത്തി​ൽ വാ​ഹ​ന​ത്തി​ര​ക്ക് കു​റ​ഞ്ഞി​ട്ടി​ല്ല. ക​ർ​ഫ്യൂ ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മ​റ്റു ജി​ല്ല​ക​ളി​ൽ എ​ത്തി​യ​വ​രി​ലൂ​ടെ രോ​ഗ വ്യാ​പ​ന​മു​ണ്ടാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നും ഇ​താ​ണ് കേ​സു​ക​ൾ ഇ​പ്പോ​ഴും ഉ​യ​രു​ന്ന​തെ​ന്നു​മാ​ണ് അ​നു​മാ​നം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മേ​യ് അ​വ​സാ​നം വ​രെ​യെ​ങ്കി​ലും സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ ജൂ​ൺ പ​കു​തി​യോ​ടെ വ്യാ​പ​നം കു​റ​ഞ്ഞു​തു​ട​ങ്ങു​മെ​ന്നാ​ണ് വി​ദ​ഗ്ധ​ർ മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മേ​യ് പ​ത്തി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശം പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​നു​ശേ​ഷം യെ​ദി​യൂ​ര​പ്പ അ​റി​യി​ച്ച​ത്.

 

LEAVE A REPLY

Please enter your comment!
Please enter your name here