തിരുവനന്തപുര: അറബിക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ടൗട്ടെ (Tauktae) എന്നു പേരിട്ട ചുഴലി 16-ാം തീയതിയോടെ ശക്തി പ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കേരള തീരത്തു നിന്ന് ഏകദേശം 1000 കിലോമീറ്റര്‍ അകലെക്കൂടിയാണ് ചുഴലിയുടെ യാത്രാവഴിയെങ്കിലും തീരക്കടല്‍ പ്രക്ഷുബ്ധമാകും. കേരളത്തില്‍ പരക്കെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഈ വര്‍ഷത്തെ അറബിക്കടലിലെ ആദ്യ ചുഴലിയാണ് ടൗട്ടെ. പല്ലി എന്നാണ് ടൗട്ടെ എന്ന വാക്കിന്റെ അര്‍ഥം. തെക്കുകിഴക്കന്‍ അറബിക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപം കൊള്ളുമെന്നാണ് മുന്നറിയിപ്പ്.