കാസർകോട് ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന് ഹൈക്കോടതി

0
287

കോവിഡ് രോഗികൾക്ക് മതിയായ ചികിത്സ ലഭ്യമാകാത്തതും, ഓക്സിജൻ ലഭ്യതക്കുറവ്, വെൻ്റിലേറ്ററുകളുടെ അഭാവം, ഡോക്ടർമാരുടെയും അനുബന്ധ ആരോഗ്യ പ്രവർത്തകരുടെയും കുറവ് തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി കാസർകോട് ജില്ല നേരിടുന്ന വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് വിനോദ് ചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സർക്കാരിനോട് രേഖാമൂലം ഒരാഴ്ചക്കകം വിശദീകരണം നൽകണമെന്ന് കോടതി നിർദ്ദേശം നൽകി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ ജനറൽ സെക്രട്ടറി റാഷിദ് മുഹിയുദ്ദീനാണ് കോടതിയെ സമീപിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here