കൊച്ചി: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് കൂടി. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,200 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണവില. 30 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4400 രൂപയായി.
ഏതാനും ദിവസങ്ങളിലായി സ്വര്‍ണവില ഏറിയുംകുറഞ്ഞുമാണ് നില്‍ക്കുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണവില പത്തിനാണ് ഈ മാസം ആദ്യമായി കുറഞ്ഞത്. പിന്നീട് ഏറ്റകുറച്ചലിലൂടെ കടന്നുപോയ സ്വര്‍ണവിലയാണ് ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയത്.
തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധന രേഖപ്പെടുത്തിയ സ്വര്‍ണ വിലയില്‍ ശനിയാഴ്ച 80 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പിന്നീട് ഉയര്‍ന്ന സ്വര്‍ണവില വീണ്ടും ചൊവ്വാഴ്ച താഴ്ന്നു. ബുധനാഴ്ച വീണ്ടും വര്‍ധന രേഖപ്പെടുത്തി. പിന്നാലെയാണ് ഇന്നലെ കുറഞ്ഞത്. ഏപ്രില്‍ ഒന്നിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണ വില പിന്നീട് പടിപടിയായി മുന്നേറുന്നതാണ് ദൃശ്യമായത്. 33320 രൂപയായിരുന്നു ഏപ്രില്‍ ഒന്നിന് സ്വര്‍ണവില.
കഴിഞ്ഞ മാസം ചാഞ്ചാടി നിന്ന സ്വര്‍ണ വില ഈ മാസത്തിന്റെ തുടക്കം മുതല്‍ തന്നെ വില വര്‍ധനയാണ് കാണിച്ചത്. ഏപ്രില്‍ മാസത്തില്‍ ഏതാനും ദിവസങ്ങളില്‍ മാത്രമാണ് സ്വര്‍ണവില കുറഞ്ഞത്.