സ്ഥാനാർത്ഥിയുടെ വീടിന് മുന്നിൽ കൂടോത്രം ചെയ്ത മുട്ടകൾ കണ്ടെത്തി

0
883

കൊല്ലം: കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീടിന് മുന്നിൽ കൂടോത്രം ചെയ്തതെന്ന തോന്നിപ്പിക്കുന്ന തരത്തിൽ കോഴിമുട്ടകളും നാരങ്ങയും കണ്ടെത്തി. കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ വീടിന് മുന്നിലാണ് മന്ത്രവാദ കർമ്മങ്ങൾക്ക് ഉപയോഗിച്ചതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള രണ്ട് മുട്ടകളും ഒരു നാരങ്ങയും കണ്ടെത്തിയത്.

വീട്ടുമുറ്റത്തെ കിണറിന് സമീപമുള്ള പ്ലാവിൻ്റെ ചുവട്ടിലാണ് വാഴയിലയിൽ വച്ച നിലയിൽ മുട്ടകളും നാരങ്ങയും  ഉണ്ടായിരുന്നത്. മുട്ടയുടെ ഒരു ഭാഗത്ത് ശത്രുവെന്നും മറുവശത്ത് ഓം എന്നും എഴുതിയിട്ടുണ്ട്. ഒരു മുട്ടയിൽ ചുവന്ന നൂൽ ചുറ്റിവരിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് മുട്ടകളും നാരങ്ങയും കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here