സുൽത്വാനുൽ ഉലമ കാന്തപുരം മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് ഖാസി; സ്ഥാനാരോഹണം ഞായറാഴ്ച്ച

0
303

കുമ്പള: താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്‌ലിയാരുടെ വിയോഗത്തിലൂടെ ഒഴിവ് വന്ന മഞ്ചേശ്വരം-കുമ്പള സംയുക്ത ജമാഅത്ത് ഖാസിയായി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ് ലിയാർ ഞായറാഴ്ച സ്ഥാനമേൽക്കും. രാവിലെ പത്ത് മണിക്ക് പുത്തിഗെ മുഹിമ്മാത്തിലാണ് സ്ഥാനാരോഹണച്ചടങ്ങ്.

സയ്യിദ് ഹസനുൽ അഹ് ദൽ തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കുന്ന പരിപാടിയിൽ സമസ്ത കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്ലിയാരുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്ത് തലപ്പാവണിയിക്കും. കെ.പി ഹുസൈൻ സഅറി കെ.സി റോഡ് താജുശ്ശരീഅ അനുസ്മരണ പ്രഭാഷണം നടത്തും.

സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ കല്ലക്കട്ട , സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങൾ ബാഹസൻ, സയ്യിദ് മുഹമ്മദ് അശ്രഫ് അസഖാഫ് ആദൂർ, സയ്യിദ് സൈനുൽ ആബിദീൻ അൽ അഹ്ദൽ കണ്ണവം, സയ്യിദ് മുനീറുൽ അഹ്ദൽ, സയ്യിദ് ഫഖ്‌റുദ്ദീൻ ഹദ്ദാദ് തങ്ങൾ, സയ്യിദ് എസ് എച്ച് എ കരീം തങ്ങൾ, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, മൂസൽ മദനി അൽ ബിശാറ, അബ്ദുൽ മജീദ് ഫൈസി പൊയ്യത്തബൈൽ, അബ്ദുൽ ഖാദർ സഖാഫി കാട്ടിപ്പാറ, മുഹമ്മദ് സഖാഫി പാത്തൂർ സംബന്ധിക്കും.

രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന താജുശ്ശരീഅ മഖാം സിയാറത്തിന് സയ്യിദ് ജലലുദ്ദീൻ അൽ ബുഖാരി നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here