വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

0
510

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ഹൈക്കോടതിയിൽ ഹർജി.

മേയ്‌ ഒന്ന് അർദ്ധരാത്രി മുതൽ രണ്ടാം തിയതി അർദ്ധരാത്രി വരെ ലോക്ക്ഡൗൺ വേണമെന്നാണ് ആവശ്യം. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

കേസ് ചൊവ്വാഴ്ച കോടതി പരിഗണിക്കും. വിഷയത്തിൽ സർക്കാരിനോട് വിശദീകരണം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടു.

കൊല്ലത്തെ അഭിഭാഷകനായ അഡ്വ വിമൽ മാത്യു തോമസാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായതോടെ കൂടുതൽ നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്.

കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെൻറ് സോണുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here