വഴിയരികിൽ റോസാപ്പൂവുമായി അവൾ കാത്തു നിന്നു; നിരാശയാക്കിയില്ല രാഹുൽ

0
632

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡിൽ റോസാപ്പൂവുമായി കാത്തു നിന്ന പെൺകുട്ടിയെ നിരാശയാക്കാതെ രാഹുൽ. വാഹനവ്യൂഹം കടന്നു പോകുന്ന റോഡിലാണ് പെൺകുട്ടി പൂവുമായി കാത്തു നിന്നിരുന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

രാഹുലിന്റെ വാഹന വ്യൂഹം കടന്നു പോകുന്നതിനിടെ പെൺകുട്ടി കൈയിലിരുന്ന പൂ ഉയർത്തിക്കാണിക്കുകയായിരുന്നു. കുറച്ചു മുമ്പോട്ടു പോയ ശേഷം രാഹുലിന്റെ വാഹനം നിർത്തി. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ചാടിയിറങ്ങി വാഹനത്തിന് മുമ്പിൽ നിലയുറപ്പിച്ചു.

എന്നാൽ പെൺകുട്ടിയെ അരികിലേക്ക് വിളിച്ച രാഹുൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതെ പൂ വാങ്ങി. അൽപ്പ നേരത്തിന് ശേഷം യാത്ര തുടരുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here