രാജ്യത്തെ ഏറ്റവുംവലിയ വസ്തുഇടപാട്: രാധാകൃഷണൻ ദമാനി വാങ്ങിയത് 1001 കോടിയുടെ വീട്

0
449

രാജ്യത്തെ ഏറ്റവുംവലിയ തുകയുടെ ഭൂമിയിടപാടിലൂടെ ഡിമാർട്ട് സ്ഥാപകൻ രാധാകൃഷണൻ ദമാനി മുംബൈയിലെ ബംഗ്ലാവ് സ്വന്തമാക്കി.

മലബാർ ഹിൽസിലെ മധുകുഞ്ജിലിലെ രണ്ടുനില ബെംഗ്ലാവാണ് 1001 കോടി രൂപയ്ക്ക് ദമാനിയും സഹോദരൻ ഗോപീകൃഷ്ണൻ ദമാനിയും വാങ്ങിയത്.  1.5 ഏക്കറിലധികം വിസ്തൃതിയുള്ള ഭൂമിയിൽ 60,000 ചതുരശ്ര അടി വിസ്തീർണമുള്ളതാണ് കെട്ടിടം. വിപണി വിലയാകട്ടെ 724 കോടി രൂപയോളവുമാണ്.

സ്റ്റാമ്പ് ഡ്യൂട്ടിയനത്തിൽ 30 കോടി രൂപയൊണ് വേണ്ടിവന്നത്. പ്രേംചന്ദ് റോയ്ചന്ദ് കുടുബത്തിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു കെട്ടിടം. നാലുദിവസംമുമ്പാണ് ദമാനിയും കുടുംബവും വസ്തുരജിസ്‌ട്രേഷൻ പൂർത്തിയാക്കിയത്.

രണ്ടുമാസത്തിനിടെ വൻവിലയുള്ള മൂന്നാമത്തെ വസ്തുവാണ് ദമാനി സ്വന്തമാക്കിയത്. താനെയിലെ കാഡ്ബറി ഇന്ത്യയുടെ എട്ട് ഏക്കർ ഭൂമി 250 കോടി രൂപയ്ക്കാണ് ഈയിടെ വാങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here