യു.എം മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

0
573

ഉപ്പള: പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ ഉപ്പള കുന്നിൽ ജുമാ മസ്ജിദിന് സമീപത്തെ യു.എം മുഹമ്മദ് കുഞ്ഞി ഹാജി (85) നിര്യാതനായി. മത,രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ വിവിധ പദവികൾ വഹിച്ചിരുന്നു. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം മുൻ ട്രഷററും, ഉപ്പള കുന്നിൽ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടും ഉപ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻ്റുമായിരുന്നു. നിലവിൽ മുസ്ലിം ലീഗ് രണ്ടാം വാർഡ് കമ്മിറ്റി പ്രസിഡൻ്റും, പത്വാടി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡൻ്റുമായിരുന്നു.

ഭാര്യ: ഫാത്തിമ മക്കൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ ഹമീദ്, സുഹറ, ആയിഷ. മരുമക്കൾ: റസാഖ് നായമാർമൂല, ഷമീം കലട്ര, ബുഷ്റ, ജാസ്മീൻ.
സഹോദരങ്ങൾ: യൂസുഫ് ഹാജി, ആയിഷ, പരേതരായ മൂസക്കുഞ്ഞി, അബ്ബാസ്, സിദ്ധീഖ് ഹാജി

മയ്യത്ത് ചൊവ്വാഴ്ച രാവിലെ ഉപ്പള കുന്നിൽ മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിൽ ഖബറടക്കും

LEAVE A REPLY

Please enter your comment!
Please enter your name here