Tuesday, January 28, 2025
Home Kerala ‘മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് തേടിയ സാഹചര്യം അറിയില്ല’; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തല

‘മഞ്ചേശ്വരത്ത് എൽഡിഎഫ് വോട്ട് തേടിയ സാഹചര്യം അറിയില്ല’; മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തല

0
278

ആലപ്പുഴ: മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മിന്‍റെ പിന്തുണ തേടിയ മുല്ലപ്പള്ളിയുടെ  പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് സാഹചര്യത്തിലാണ് കെപിസിസി പ്രസിഡന്‍റ്  അങ്ങനെ പറഞ്ഞത് എന്ന് അറിയില്ലെന്ന് ചെന്നിത്തല ആലപ്പുഴയിൽ പറഞ്ഞു. യുഡിഎഫിന് ആരുമായും നീക്കുപോക്കും ഇല്ല. സംസ്ഥാനത്ത് സഖ്യം സിപിഎമ്മും ബിജെപിയുമായാണ്. സിപിഎമ്മിന്‍റെ അവസരവാദ സഖ്യം എല്ലായിടത്തും പ്രകടമാണ്. മഞ്ചേശ്വരത്ത് ജയിക്കാൻ യുഡിഎഫിന് ആരുടേയും പിന്തുണ വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫിന്‍റെ പിന്തുണ വേണമെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന കോണഗ്രസിനെ ആകെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ബിജെപി യുഡിഎഫ് ബന്ധമെന്നത്  പഴകിയ ആരോപണം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി രംഗത്തെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here