ബിജെപിയെ തോൽപ്പിക്കാൻ മഞ്ചേശ്വരത്ത് എൽഡിഎഫ് പിന്തുണ തേടി മുല്ലപ്പള്ളി

0
609

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നൂറ് സീറ്റിന് മുകളിൽ ലഭിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 200 കോടി രൂപയാണ് പിണറായി വിജയൻ പിആർ വർക്കിനായി ചിലഴവിച്ചതെന്നും പിണറായിക്ക് ക്യാപ്റ്റനെന്ന് പേരിട്ടതും പിആർ ടീമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

മഞ്ചേശ്വരത്ത് യുഡിഎഫിന് എസ്ഡിപിഐ പിന്തുണ വേണ്ട. ധർമ്മടത്ത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഇന്നലെ നടന്ന കലാപരിപാടികൾ വൻധൂർത്താണ്. ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചാണ് നടീനടൻമാരെ കൊണ്ടു വന്നത്. ബിജെപിയെ തോൽപിക്കാൻ എൽഡിഎഫുമായി സഹകരിക്കാൻ തയ്യാറാണെന്നും മഞ്ചേശ്വരത്ത് എൽഡിഎഫ് യുഡിഎഫിനെ പിന്തുണയ്ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളിയുടെ വാക്കുകൾ –

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നൂറ് സീറ്റിന് മുകളിൽ ലഭിക്കും. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം എല്ലാ അർത്ഥത്തിലും വിടവാങ്ങൽ പ്രസംഗമായിരുന്നു. കൊവിഡ് മഹാമാരി തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആവർത്തന വിരസമാണ് മുഖ്യമന്ത്രിയുടെ കൊവിഡ് വാർത്താ സമ്മേളനം. 200 കോടിയാണ് മുഖ്യമന്ത്രി പി ആർ വർക്കിനായി ചെലവഴിച്ചത്.

ഇല്ലാത്ത പ്രതിച്ഛായ സൃഷ്ടിക്കാനാണ് പിണറായി ശ്രമിക്കുന്നത്. പരിശീലനം കൊടുത്തിട്ട് പോലും പിണറായി ചിരിക്കാൻ പഠിച്ചില്ല. ക്യാപ്റ്റൻ എന്ന വിളിപ്പേര് നൽകിയത് പിആർ ഏജൻസിയാണ്. ഇവൻ്റ് മാനേജ്മെൻറ് ആളുകളാണ് ക്യാപ്റ്റനെന്ന് വിളിച്ചു തുടങ്ങിയത്. അത് കേട്ട് പിണറായി ആസ്വദിക്കുകയാണ്. പി ജയരാജൻ്റെ പ്രസ്താവന നിസാരമല്ല

ഇപിയുടേയും, കൊടിയേരിയുടെയും പ്രസ്താവനകൾ പാർട്ടിയിൽ വളർന്ന് വരുന്ന വിഭാഗീയതയുടെ സൂചനയാണ് നൽകുന്നത്.  മുഖസ്തുതിക്ക് പിണറായിക്ക് പട്ടം നൽകുന്നു.  നുണകളുടെ ചക്രവർത്തിയാണ് പിണറായി. ആർഎസ്എസിനെ നേരിടാൻ കോൺഗ്രസ് എന്തു ചെയ്തന്ന പിണറായിയുടെ പരാമർശം കുറ്റബോധം കൊണ്ടാണ്. മഞ്ചേശ്വരത്ത് ദുർബലനായ സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് നിർത്തിയത്. ബിജെപിയെ ജയിപ്പിക്കാനാണ് ഇങ്ങനെ ചെയ്തത്.

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് നീക്കുപോക്കിന് തയ്യാറാണ്. മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് തയ്യാറാണ്. എസ് ഡി പി ഐയുമായി 72 മണലങ്ങളിൽ പ്രാദേശിക നീക്ക് പോക്ക് എൽഡിഎഫ് നടത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി ഇത് നിഷേധിക്കുമോ ?

ശബരിമല പ്രശ്നം മുഖ്യവിഷയം ആക്കിയത് പ്രധാനമന്ത്രിയും പിണറായി വിജയനുമാണ്. 2019-ലെ തെരഞ്ഞെടുപ്പിലും നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. വിശ്വാസികളെ വഞ്ചിക്കുകയാണ് പ്രധാനമന്ത്രി. രണ്ടു പേരും ഒരേ സ്വഭാവക്കാരാണ്. ധർമ്മടത്ത് നടന്ന സാംസ്കാരിക കൂട്ടായ്മ ആർഭാടമാണ്. ലക്ഷങ്ങൾ ചിലവഴിച്ചാണ് നടിനടൻമാരെ കൊണ്ടുവന്നത്. അണ്ടല്ലൂർക്കാവിലെ തിറ ഉത്സവം മുടക്കിയത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മഞ്ചശ്വരത്ത് എൽഡിഎഫ് യുഡിഎഫിനെ പിന്തുണക്കണം. യുഡിഎഫിന് ജയിക്കാൻ എസ്ഡിപിഐയുടെ വോട്ട് വേണ്ട.

LEAVE A REPLY

Please enter your comment!
Please enter your name here