നോമ്പുനോറ്റ് മാൻ ഓഫ് ദ് മാച്ച്; റമസാനിൽ വ്രതമെടുക്കുന്ന താരങ്ങളുടെ വിശേഷങ്ങൾ..!

0
454

‘ഒരു ഓഫിസ് ജോലിയിലായിരുന്നെങ്കിൽ ഞാൻ വിഷമിച്ചേനെ. എപ്പോഴും എന്തെങ്കിലുമൊക്കെ കഴിച്ചു കൊണ്ടിരിക്കാൻ തോന്നും. ക്രിക്കറ്റിലായതു കൊണ്ടു ‌കുഴപ്പമില്ല. അത്തരം ചിന്തകളൊന്നും മനസിലേക്കു വരില്ല. അതു കൊണ്ട് നോമ്പെടുക്കുന്നതും വിഷമമല്ല’- റമസാൻ വ്രതവും ക്രിക്കറ്റും ഒന്നിച്ചു വന്നാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സിന്റെ ഇംഗ്ലിഷ് ഓൾറൗണ്ടർ മൊയീൻ അലിയുടെ മറുപടി. ‘വ്രതമെടുക്കുമ്പോൾ മറ്റു ചിന്തകളൊന്നും എന്നെ ബാധിക്കില്ല. മാത്രമല്ല, ഫീൽഡിൽ ശ്രദ്ധ വർധിപ്പിക്കാൻ അതു സഹായിക്കുന്നു’. മൊയീനിന്റെ വാക്കുകൾ.

ചെന്നൈയുടെ പ്രധാന വിദേശതാരങ്ങളിലൊരാളായ മൊയീൻ രാജസ്ഥാനെതിരെ ടീം 45 റൺസിനു ജയിച്ച മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് ആവുകയും ചെയ്തു. ഐപിഎൽ മത്സരങ്ങൾ നടക്കുന്നത് രാത്രിയിലായതിനാൽ കളി മൊയീന്റെ വ്രതാമനുഷ്ഠാനത്തെ നേരിട്ടു ബാധിക്കുന്നില്ല എന്നു പറയാം.

മൊയീൻ മാത്രമല്ല ഐപിഎലും ക്രിക്കറ്റ് കളിയും ഒന്നിച്ചു കൊണ്ടുപോകുന്നത്. സൺറൈസേഴ്സ് ഹൈദരാബാദ് ടീമിൽ നോമ്പെടുക്കുന്ന 5 പേരുണ്ട്. അഫ്ഗാനിസ്ഥാൻ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി, മുജീബുർ റഹ്മാൻ, ഇന്ത്യൻ താരങ്ങളായ ഖലീൽ അഹ്മദ്, അബ്ദുൽ സമദ്. ഇവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് 2 പേർ കൂടി കഴിഞ്ഞ ദിവസം നോമ്പെടുത്തു. ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണറും ന്യൂസീലൻഡ് താരം കെയ്ൻ വില്യംസനും. ഇവരോടൊപ്പം നോമ്പു തുറക്കാൻ ഇരിക്കുന്നതിന്റെ വിഡിയോ പങ്കുവച്ച് റാഷിദ് ഖാൻ പറഞ്ഞു. രണ്ട് ഇതിഹാസതാരങ്ങൾ കൂടി ഇന്ന് ഞങ്ങളോടൊപ്പം നോമ്പെടുത്തിരിക്കുന്നു…

റമസാൻ വ്രതവും കായികജീവിതവും ഒന്നിച്ചു കൊണ്ടുപോകുന്നവർ മറ്റു കായികഇനങ്ങളിലുമുണ്ട്. കഴിഞ്ഞ ദിവസം തുർക്കിയിലെ ഒരു രണ്ടാം ഡിവിഷൻ ഫുട്ബോൾ മത്സരം 11-ാം മിനിറ്റിൽ പെട്ടെന്നു നിർത്തിവച്ചു. കളിക്കാർക്ക് നോമ്പു തുറക്കുന്നതിനു വേണ്ടിയായിരുന്നു അത്.  2014 ബ്രസീൽ ലോകകപ്പിൽ ജർമനിയെ വരെ വിറപ്പിച്ച അൽജീരിയയുടെ കളിക്കാരിൽ പലരും നോമ്പെടുത്താണ് കളിക്കാനിറങ്ങിയിരുന്നത്. വ്രതാനുഷ്ഠാനം അൽജീരിയൻ കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമോയെന്നതായിരുന്നു ആശങ്ക. എന്നാൽ പ്രബലരായ ജർമനിക്കെതിരെയുള്ള മൽസരം അധികസമയം വരെ നീട്ടിയെടുത്ത് അൽജീരിയക്കാർ അത്ഭുതമായി. 120 മിനിറ്റോളം വെള്ളം പോലും കുടിക്കാതെയായിരുന്നു അവരുടെ കളി!

ബ്രസീലിലെ കടുത്ത ചൂടിനൊപ്പം വ്രതം കൂടിയായതോടെ നോമ്പെടുക്കുന്ന താരങ്ങൾക്കായി ലിവർപൂൾ ഫുട്ബോൾ ക്ലബിന്റെ ടീം ഡോക്ടർ സാഫ് ഇഖ്ബാൽ ഉപദേശങ്ങൾ നൽകിയിരുന്നു. പെട്ടെന്നു ലയിക്കാത്ത കാർബോഹൈഡ്രേറ്റുകൾ അധികമുള്ള മധുരക്കിഴങ്ങ്, കോൺ തുടങ്ങിയ ഭക്ഷണപദാർഥങ്ങൾ കഴിക്കുക, മധുരം കുറയ്ക്കുക, വെള്ളം ധാരാളം കുടിക്കുക എന്നതായിരുന്നു അത്. അൾജീരിയൻ താരങ്ങളെപ്പോലുള്ളവർ രണ്ടും ഒന്നിച്ചു കൊണ്ടു പോയപ്പോൾ ചിലർ പ്രായോഗികമായ മറ്റു വഴി തേടി- മൽസരമില്ലാത്ത ദിവസങ്ങളിൽ നോമ്പെടുത്തു.

ബ്രസീൽ ലോകകപ്പ് പോലെ 2012 ലണ്ടൻ ഒളിംപിക്സും റമസാൻ മാസത്തിലായിരുന്നു. ബ്രിട്ടന്റെ മോ ഫറയായിരുന്നു ശ്രദ്ധേയരായ താരങ്ങളിലൊരാൾ. ദീർഘദൂര മൽസര ഇനമായതിനാൽ ഫറയ്ക്കു നോമ്പെടുക്കാനായില്ല. 5000,1000 മീറ്റർ ഓട്ടം ജയിച്ച് ഫറ ഡബിൾ തികച്ചു. ദൈവത്തോടുള്ള കടപ്പാടായി ഫറ പിന്നീട് വർഷാവസാനം വ്രതമനുഷ്ടിച്ചു. നോമ്പെടുക്കുന്ന താരങ്ങൾക്കായി അന്ന് ഒളിംപിക് സംഘാടകർ ഈന്തപ്പഴവും എനർജി ബാറുകളുമടങ്ങിയ അത്താഴവും ഒരുക്കിയിരുന്നു.

2009ൽ റമസാൻ വ്രതം അത്‌ലീറ്റുകളെ എങ്ങനെ ബാധിക്കുന്നു എന്നറിയാൻ രാജ്യാന്തര ഒളിംപിക് സമിതിയുടെ ന്യൂട്രീഷ്യൻ വർക്കിങ് ഗ്രൂപ്പ് ഒരു സർവേ നടത്തിയിരുന്നു. ഇടവിട്ടുള്ളതും ഹ്രസ്വമായ സമയദൈർഘ്യവുമുള്ളതായ നോമ്പെടുക്കൽ താരങ്ങളെ ഒരു തരത്തിലും ബാധിക്കില്ല എന്നതായിരുന്നു ഫലം. സ്ഥിരമായി നോമ്പെടുക്കുന്നവരാണെങ്കിൽ ശരീരം പെട്ടെന്ന് പൊരുത്തപ്പെടുമെന്നതിനാൽ അവർക്കു റമസാൻ വ്രതം ശാരീരിക പ്രശ്നങ്ങളുണ്ടാക്കുന്നില്ല എന്നും സർവേയിൽ കണ്ടെത്തി.

റമസാൻ മാസം കായികരംഗത്തു നിന്ന് വിട്ടു നിൽക്കുന്നവരുമുണ്ട്. ബ്രിട്ടീഷ് ബോക്സിങ് ചാംപ്യൻ ആമിർ ഖാൻ അതിലൊരാളാണ്. കഴിഞ്ഞ വർഷങ്ങളിലെല്ലാം റമസാൻ മാസത്തിലായതിനാൽ പല പ്രധാന പോരാട്ടങ്ങളിൽ നിന്നും ആമിർ വിട്ടുനിന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here