തുടർഭരണമില്ല, യു.ഡി.എഫ് 80 സീറ്റ് നേടും; ഇടതുപക്ഷം 55 സീറ്റിൽ ഒതുങ്ങുമെന്ന് ബി​ഗ് ഡാറ്റാ അനാലിസിസ്

0
437

നിയമസഭാ എക്സിറ്റ് പോളുകളിൽ യു.ഡി.എഫിന് നേരിയ ആശ്വാസം പകർന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഡാറ്റാ അനാലിസിസ് റിപ്പോർട്ട് പുറത്ത് വിട്ടു.

കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാവില്ലെന്നും 75 മുതൽ 80 സീറ്റുകൾ വരെ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നുമാണ് ബി​ഗ് ഡാറ്റാ അനാലിലിസ് റിപ്പോർട്ടിൽ പറയുന്നത്.

എൽ.ഡി.എഫിന്​ 50 മുതൽ 55വരെ സീറ്റും എൻ.ഡി.എക്ക്​ മൂന്നുമുതൽ അഞ്ചു വരെ സീറ്റുമാണ്​ കൊച്ചിയിലെ യുവ ഡാറ്റാ സയൻറിസ്റ്റിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്​ പ്രവചിക്കുന്നത്​.

ഔദ്യോഗികവും അനൗദ്യോഗികവുമായ 200 ഫെയ്സ്​ബുക്​ പേജുകൾ, വ്യത്യസ്​ത വീഡിയോകൾക്കുള്ള 2000 പ്രതികരണങ്ങളും കമൻറുകൾ, 50 വാട്​സാപ്​ ഗ്രൂപ്പുകൾ തുടങ്ങിയവയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്​ നിഗമനങ്ങളെന്ന്​ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിൽ ഉൾപ്പടെ പുറത്ത് വന്ന എക്സിറ്റ് പോൾ സർവേകളിലെല്ലാം ഇടതുപക്ഷത്തിന് അനുകൂലമാണ്.

104 മുതൽ 120 വരെ സീറ്റ് നേടുമെന്നാണ് ഇന്ത്യാടുഡേ ആക്സിസ് മൈഇന്ത്യ പോൾ സർവേ ഫലം. 20 മുതൽ 36 സീറ്റിൽ യു.ഡി.എഫ് ഒതുങ്ങുമെന്നും ബി.ജെ.പിക്ക് രണ്ട് സീറ്റ് വരെ നേടുമെന്നുമാണ് സർവേ ഫലം.

‌‌‌72 മുതൽ 80 വരെ സീറ്റുകളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് റിപ്പബ്ളിക് സിഎൻഎക്സ് പോസ്റ്റ് പോൾ സർവേ ഫലം. യു.ഡി.എഫിന് 58 മുതൽ 64 സീറ്റ് ലഭിക്കുമെന്നും ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും സർവേയിൽ പറയുന്നു.

പോൾ ഡയറി, എൻ.ഡി.ടി.വി സർവേയിലും ഇടത് ഭരണം ഉറപ്പ് പറയുന്നു. പോൾ ഡയറി സർവേ പ്രകാരം 77 മുതൽ 87 വരെ സീറ്റ് നേടുമെന്നാണ് പറയുന്നത്. 51 മുതൽ 61 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്നും രണ്ട് മുതൽ മൂന്ന് സീറ്റ് വരെ ബി.ജെ.പി നേടുമെന്നുമാണ് സർവേ.

LEAVE A REPLY

Please enter your comment!
Please enter your name here