ജില്ലയില്‍ വെള്ളിയാഴ്ച 643 പേര്‍ക്ക് കൂടി കോവിഡ്; 537 പേര്‍ക്ക് രോഗമുക്തി

0
389

കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 643 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 537 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ 3461 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. 36417 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 32631 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

വീടുകളില്‍ 8434 പേരും സ്ഥാപനങ്ങളില്‍ 654 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9088 പേരാണ്. പുതിയതായി 342 പേരെ കൂടി നിരീക്ഷണത്തിലാക്കി. 470 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 788 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 163 പേരെ ആസ്പത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആസ്പത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 537 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here