ചൈനയിലെ ഒരു തെരുവിലൂടെ നടക്കവെമൊബൈൽ ഫോണിന്തീ പിടിച്ചതിനെ തുടർന്ന് യുവാവിന്മുടിയിലുംകൈയിലും കൺപീലികളിലും പൊള്ളലേറ്റു. ഈ സംഭവത്തിന്റെ വീഡിയോ സൗത്ത് ചൈന മോർണിങ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഒരു സ്ത്രീയുമായി തെരുവിലൂടെ നടക്കുമ്പോൾ ഒരു പൊട്ടിത്തെറിയുടെ ശബ്ദം തന്റെ കൈയിലെ ബാഗിൽ നിന്ന് യുവാവ് കേൾക്കുന്നത് വീഡിയോയിൽ കാണാം. ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ പകച്ചു നിന്ന യുവാവ് പിന്നീട് കാണുന്നത് ബാഗിനുള്ളിൽ തീ പടരുന്നതാണ്.
നിമിഷങ്ങൾക്കകം ബാഗ് മുഴുവൻ അഗ്നിക്കിരയായി. ഉടൻ തന്നെ ആ യുവാവ് ബാഗ്താഴേക്ക് വലിച്ചെറിയുന്നതും തന്റെ ശരീരത്തിലേക്ക് പടർന്ന തീയണയ്ക്കാൻ ശ്രമിക്കുന്നതുംവീഡിയോയിൽ കാണാം. താൻ 2016-ൽ വാങ്ങിയ സാംസങ് ഫോണിനാണ് തീ പിടിച്ചതെന്ന് പിന്നീട് അദ്ദേഹം വെളിപ്പെടുത്തി. ഫോണിന്റെ ബാറ്ററി ഇതുവരെ മാറ്റിയിട്ടില്ലെന്നും തീ പിടിച്ച സമയത്ത് ഫോൺ ചാർജ് ചെയ്യുകയല്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ഈ ഫോൺ മോഡൽ ഏതാണെന്ന് വ്യക്തമായിട്ടില്ല, എന്നാൽ വളരെ ജനകീയമായസ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുള്ള സാംസങ് 2016-ൽ പെട്ടെന്ന് തീ പിടിക്കാൻ സാധ്യതയുള്ള ബാറ്ററികളാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗ്യാലക്സി 7 സ്മാർട്ട് ഫോണുകൾ പിൻവലിച്ചിരുന്നു. ബാറ്ററിഅമിതമായി ചൂടാകുന്നു എന്നുള്ള പരാതി ഉയർന്നതിനെ തുടർന്ന് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങിന് ചൈനയിൽ മാത്രം 191,000 ഗ്യാലക്സി നോട്ട് 7 ഫോണുകൾ പിൻവലിക്കേണ്ടി വന്നിട്ടുണ്ടെന്ന് സൗത്ത്ചൈന മോർണിങ് പോസ്റ്റിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
This is the shocking moment a phone catches fire inside a man’s bag in China. pic.twitter.com/4C5zz8Ov6t
— SCMP News (@SCMPNews) April 20, 2021
ഇടയ്ക്കിടെ സ്മാർട്ട് ഫോണുകൾക്ക് തീ പിടിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വരാറുണ്ട്. ഫോൺ അമിതമായി ചൂടാകുന്നത് കൊണ്ടോ രൂപകൽപ്പനയിലെ പിഴവ് മൂലമോ ഒക്കെയാണ് സാധാരണ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുള്ളത്. അടുത്തിടെ ചൈനീസ് ഉടമസ്ഥതയിലുള്ള വിവോ ഫോണുകൾ ഉൾപ്പെട്ട ഒരു വലിയ ചരക്കിന് ഹോങ് കോങ് എയർപോർട്ടിൽ വെച്ച് തീ പിടിച്ചതായിവാർത്തകൾ പുറത്തു വന്നിരുന്നു. അതിനെ തുടർന്ന് സ്പൈസ്ജെറ്റ്, ഗോ എയർ എന്നീ വിമാന സർവീസുകൾ വിവോ ഫോണുകൾ കയറ്റി അയയ്ക്കുന്നത് നിർത്തിയിരുന്നു. കൂടാതെ ഹോങ് കോങ് എയർ കാർഗോ രണ്ട് പ്രാദേശിക കമ്പനികളിൽ നിന്ന് ചരക്കുകൾ സ്വീകരിക്കുന്നതും നിർത്തിയിരുന്നു. സംഭവത്തിന് ശേഷം ഹോങ് കോങ് എയർ കാർഗോ വിവോ ഫോണുകൾക്ക് സമ്പൂർണമായ നിരോധനം ഏർപ്പെടുത്തി. തീ പിടിത്തം ഉണ്ടായതിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പ്രസ്തുത ചൈനീസ് നിർമാണ കമ്പനി അറിയിച്ചിട്ടുണ്ട്.