ക​ഴി​ഞ്ഞ​വ​ർ​ഷം 27,877 അ​പ​ക​ട​ങ്ങ​ൾ; റോ​ഡി​ൽ പൊ​ലി​ഞ്ഞ​ത് 1,239 ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ

0
237

കൊ​ച്ചി; ലോ​ക്ക്ഡൗ​ണി​ൽ മാ​സ​ങ്ങ​ളോ​ളം റോ​ഡു​ക​ൾ അ​ട​ഞ്ഞു കി​ട​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷം വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ കു​റ​വൊ​ന്നു​മു​ണ്ടാ​യി​ല്ല. 27,877 അ​പ​ക​ട​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ​ത് എ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 11,831 എ​ണ്ണ​വും ബൈ​ക്ക് സ്കൂ​ട്ട​ർ അ​പ​ക​ട​ങ്ങ​ളാ​ണ്.

ഏ​റ്റ​വും കൂ​ടു​ത​ൽ മ​രി​ച്ച​തും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന​വ​രാ​ണ്. അ​പ​ക​ട​ങ്ങ​ളി​ൽ 1239 പേ​ർ മ​രി​ക്കു​ക​യും ചെ​യ്തു. 7729 കാ​ർ അ​പ​ക​ട​ങ്ങ​ളി​ലാ​യി 614 പേ​രും മ​രി​ച്ചി​ട്ടു​ണ്ട്. 2458 ഓ​ട്ടോ​റി​ക്ഷാ അ​പ​ക​ട​ങ്ങ​ളും 1192 ലോ​റി അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ലോ​ക്ഡൗ​ൺ​മൂ​ലം ബ​സ്‌​സ​പ​ക​ട​ങ്ങ​ളി​ൽ കു​റ​വ് വ​ന്നി​ട്ടു​ണ്ട്. 713 സ്വ​കാ​ര്യ​ബ​സ് അ​പ​ക​ട​ങ്ങ​ളും 296 കെ.​എ​സ്.​ആ​ർ.​ടി.​സി. അ​പ​ക​ട​ങ്ങ​ളു​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്.

LEAVE A REPLY

Please enter your comment!
Please enter your name here