കുമ്പള: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും അതിരൂക്ഷമായ രീതിയില്‍ പടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കാനും ടൗണുകളില്‍ ആള്‍ക്കൂട്ടങ്ങള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും കുമ്പള ഗ്രാമപഞ്ചയാത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ്, പോലീസ് അധികാരികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ തീരുമാനിച്ചു.
കുട്ടികളും 60 വയസിന് മുകളിലുള്ള ആളുകളും അത്യാവശ്യഘട്ടങ്ങളില്‍ മാത്രം പുറത്തിറങ്ങുക, വിവാഹം, മരണം എന്നീ സന്ദര്‍ഭങ്ങളില്‍ ആള്‍ക്കൂട്ടം കര്‍ശനമായും ഒഴിവാക്കുക, ഇഫ്താര്‍ വിരുന്നുകള്‍, ഉത്സവങ്ങള്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മാത്രം നടത്തുക, ജലദോഷം, പനി, ക്ഷീണം എന്നീ ലക്ഷഞങ്ങള്‍ ഉണ്ടായാല്‍ നിര്‍ബന്ധമായും കോവിഡ് ടെസ്റ്റ് ചെയ്യുക, 45 വയസിന് മുകളിലുള്ളവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കുക, വായും മൂക്കും മറയുന്നവിധം മാസ്‌ക് ധരിച്ചു പുറത്തിറങ്ങുക, കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ചെയ്യുകയോ സോപ് കൊണ്ട് കഴുകി വൃത്തിയാകുകയോ ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പൊതുജനങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
ചടങ്ങില്‍ ഗ്രാമ പഞ്ചയാത്ത് അംഗങ്ങളായ യൂസഫ് ഉളുവാര്‍, നസീമ കാലിദ്, സബൂറ, ശോഭ, സുലോചന, കൗലത്, ആയിഷത്ത് റസിയ, പുഷ്പലത, വിദ്യ പൈ, ബിഎ റഹിമാന്‍, മുഹമ്മദ്, വിവേക്, മോഹന്‍ ബംബ്രാണ, അജയ് നായിക്കാപ്പ്, താഹിറ ഷംസീര്‍ സംബന്ധിച്ചു.