കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവ് ഒരു ലക്ഷം മുടക്കി ജയിലില്‍നിന്നിറക്കി ഒരുമിച്ച് താമസിക്കുന്നത്‌നിടെ

0
515

കൊല്ലം; വിവാഹത്തില്‍ നിന്നു പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം സ്വദേശിനി റംസി(24)യുടെ സഹോദരി അന്‍സി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി. പിഞ്ചു കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചാണ് ഇരവിപുരം വാളത്തുംഗല്‍ വാഴക്കൂട്ടത്തില്‍ പടിഞ്ഞാറ്റതില്‍ റഹീമിന്റെ മകള്‍ അൻസി കാമുകനൊപ്പം പോയത്. നെടുമങ്ങാട് അരുവിക്കര മുണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് അന്‍സി പോയത്. ജനുവരി 17 ന് ഇയാള്‍ക്കൊപ്പം പോയ അന്‍സിയെ ഭര്‍ത്താവും പിതാവും നല്‍കിയ പരാതിയെ തുടര്‍ന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ കടന്നു കളഞ്ഞതിന് പൊലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് ഭര്‍ത്താവ് മുനീര്‍ ഒരു ലക്ഷത്തോളം രൂപ മുടക്കി ജാമ്യം എടുത്ത് ഒപ്പം താമസിച്ചു വരുന്നതിനിടെയാണ് അന്‍സി വീണ്ടും കാമുകനൊപ്പം പോയത്.

അക്ഷയ കേന്ദ്രത്തില്‍ പോകുകയാണ് എന്ന് വീട്ടില്‍ പറഞ്ഞ് ഇറങ്ങിയ അന്‍സി സഞ്ചുവിനൊപ്പം പോകുകയായിരുന്നു. മുനീറിനും അന്‍സിയ്ക്കും ഒരു വയസ് പ്രായമുള്ള മകളുണ്ട്. ഈ കുഞ്ഞിനെ ഉപേക്ഷിച്ചാണ് അൻസി രണ്ടാമതും പോയത്. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് അന്‍സിയും സഞ്ചുവും പ്രണയത്തിലാകുന്നത്. അന്‍സിയുടെ സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്ട്സാപ്പ് കൂട്ടായ്മയിലെ പരിചയമാണ് പ്രണയത്തിലേക്കു മാറിയത്. റംസിയുടെ മരണവുമായി ബന്ധപ്പെട്ട പല പ്രതിഷേധ പരിപാടികളിലും സഞ്ചു പങ്കെടുത്തിട്ടുണ്ട്. കൂടാതെ അൻസിയുടെ വീട്ടിലെ നിത്യസന്ദർശകനുമായിരുന്നു.

താൻ അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്തതിനാലാണ് ഭാര്യ ഇറങ്ങിപ്പോയതെന്ന് യുവതിയുടെ ഭർത്താവ് മുനീർ അന്ന് പറഞ്ഞിരുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുനീർ ഇക്കാര്യം പറഞ്ഞത്.

എല്ലാം തന്‍റെ തെറ്റാണെന്നും ഭാര്യ മടങ്ങിയെത്തിയാൽ സ്വീകരിക്കാൻ തയ്യാറാണെന്നും മുനീർ പറയുന്നു. ഭാര്യ ഇറങ്ങിപ്പോയ ദിവസം വൈകിട്ട് താനുമായി വഴക്ക് ഉണ്ടായിരുന്നു. വീട്ടിലെ ചില കാര്യങ്ങളെ ചൊല്ലിയാണ് വഴക്കുണ്ടായത്. വാക്കുതർക്കത്തിനൊടുവിൽ ഭാര്യയെ മർദ്ദിക്കുകയും ചെയ്തതായി മുനീർ പറയുന്നു. ആ ദിവസം രാത്രിയാണ് ഭാര്യ ഒളിച്ചോടിയതെന്നും ഇദ്ദേഹം വ്യക്തമാക്കി.

 തന്‍റെ കുഞ്ഞ് ദിവസങ്ങളായി മുലപ്പാൽ പോലും കുടിക്കാതെയിരിക്കുകയാണ്. അതുകൊണ്ടുതന്നെ മടങ്ങിയെത്തിയാൽ ഭാര്യയെ ഇരുകൈയുംനീട്ടി സ്വീകരിക്കാൻ തയ്യാറാണെന്നും മുനീർ പറഞ്ഞു. വഴക്കുണ്ടായപ്പോൾ, അപ്പോഴുണ്ടായ ദേഷ്യത്തിന് വിവാഹ മോചനം വേണമെന്നും അഭിഭാഷകനെ കാണണമെന്നും താൻ പറഞ്ഞിരുന്നു. ഇതിലുള്ള ദേഷ്യത്തിലാണ് അൻസി, വാട്സാപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോയത്. അൻസിയുടെ സഹോദരി റംസി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിലെ അംഗവും നെടുമങ്ങാട് സ്വദേശിയുമായ സഞ്ജുവിനൊപ്പമാണ് യുവതി ഒളിച്ചോടിയത്.

ഒളിച്ചോടിയ യുവതി പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും ഭർത്താവിനൊപ്പം പോകാൻ തയ്യാറല്ലെന്ന് അറിയിച്ചിരുന്നു. മറ്റൊരു വിവാഹം കഴിക്കാനാണ് യുവതി മുനീറിനോട് ആവശ്യപ്പെട്ടത്. പിന്നീട് റിമാൻഡ് ചെയ്തശേഷം യുവതിയെ ജയിലിലേക്കു വിളിച്ചപ്പോഴും ഇക്കാര്യം തന്നെ തുടർന്നു. എന്നാൽ അതൊക്കെ അപ്പോഴത്തെ ദേഷ്യം കൊണ്ടാണെന്നും, അൻസിക്ക് തന്നോട് സ്നേഹക്കുറവില്ലെന്നുമാണ് മുനീർ പറയുന്നത്. ‘ആരൊക്കെ അവളെ തള്ളി പറഞ്ഞാലും എനിക്കറിയാം അവള്‍ ചെയ്തത് തെറ്റല്ല എന്ന്. ഒരിക്കലും സഞ്ചുവുമായി അരുതാത്ത ബന്ധങ്ങളൊന്നും അവൾക്ക് ഉണ്ടാകില്ല. എല്ലാം എന്നോടുള്ള ദേഷ്യംകൊണ്ട് പറയുന്നതാണ്- മുനീര്‍ പറഞ്ഞു.

സഹോദരിയുടെ ആത്മഹത്യയിൽ നീതി ഉറപ്പാക്കുന്നതിനുവേണ്ടിയാണ് അൻസി ഉൾപ്പടെ മുൻകൈയെടുത്ത് ജസ്റ്റിസ് ഫോർ റംസി എന്ന പേരിൽ വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചത്. ഇതിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവർ അംഗങ്ങളായിട്ടുണ്ട്. ഗ്രൂപ്പിന്‍റെ തുടക്കം മുതൽ ഉണ്ടായിരുന്ന സഞ്ജു വളരെ സജീവമായ അംഗമായിരുന്നു.അൻസിയുമായി വ്യക്തിപരമായി സഞ്ജു ചാറ്റ് ചെയ്തിരുന്നു. അഞ്ചു മാസം മുന്‍പാണ് അന്‍സിയും സഞ്ജുവും പ്രണയത്തിലാകുന്നതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. റംസിയുടെ മരണം സംബന്ധിച്ച് പല പ്രതിഷേധ പരിപാടികളിലും സഞ്ജു കൊട്ടിയത്ത് എത്തി പങ്കെടുത്തിട്ടുണ്ട്. നെടുമങ്ങാട് പി.എസ്.സി കോച്ചിങ് സെന്ററില്‍ വിദ്യാർഥിയാണ് സഞ്ജു. പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചപ്പോൾ ഒരുമിച്ചു ജീവിക്കാനാണ് താൽപര്യമെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിച്ചു പോയതുകൊണ്ടാണ് അൻസിയെ ബാലാവകാശ നിയമപ്രകാരം അന്ന് റിമാൻഡ് ചെയ്തത്.

ജനശ്രദ്ധ ആകർഷിച്ച റംസി മരണക്കേസ് ലോക്കൽ പൊലീസിൽനിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ് ഉൾപ്പെടെ മുൻകൂർ ജാമ്യം നേടുകയും ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയായ ആൻസിയെ കാണാതായതായി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതും പിന്നീട് കണ്ടെത്തുന്നതും.

 

LEAVE A REPLY

Please enter your comment!
Please enter your name here