കൊവിഡ് 19; ഈ മൂന്ന് തരം പാനീയങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും

0
829

കൊവിഡ് 19 രണ്ടാം തരംഗം ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ രാജ്യത്ത്. ഓരോ ദിവസവും വലിയ പ്രതിസന്ധികളിലൂടെയാണ് ആരോഗ്യമേഖല കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഈ കൊവിഡ് കാലത്ത് പ്രധാനമായി ശ്രദ്ധിക്കേണ്ടത് രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക എന്നുള്ളതാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മൂന്ന് തരം ജ്യൂസുകൾ ഏതൊക്കെയാണെന്ന് അറിയാം…

കറ്റാർവാഴ ജ്യൂസ്…

പ്രതിരോധശേഷി വർദ്ധിപ്പിച്ച് കൊവിഡിനെ ചെറുക്കാൻ സഹായിക്കുന്നതിന് പുറമെ, കറ്റാർ വാഴ ജ്യൂസിന് ചർമ്മം, മുടിയുടെ ആരോ​ഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. അതിരാവിലെ ഒരു ഗ്ലാസ് കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് അണുബാധകൾക്കെതിരെ പോരാടനും പ്രതിരോധശേഷി നിലനിർത്താൻ സഹായിക്കും. കറ്റാർ വാഴ ജ്യൂസ് ദഹന നാളത്തിൽ വിഷാംശത്തെ ഇല്ലാതാക്കാൻ സഹായിക്കും.

തണ്ണിമത്തൻ ജ്യൂസ്…

തണ്ണിമത്തൻ ജ്യൂസ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഏറെ സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ തണ്ണിമത്തൻ ജ്യൂസ് കുടിക്കുന്നത് ജലാംശം നിലനിർത്താൻ സഹായിക്കുകയും അമിനോ ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കലോറി നീക്കം ചെയ്യാനും സഹായിക്കുകയും ചെയ്യുന്നു.

നാരങ്ങ വെള്ളം…

ദിവസവും വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കൊവിഡിനെതിരെ പോരാടുന്നതിനുള്ള ചില സംയുക്തങ്ങൾ നാരങ്ങയിൽ അടങ്ങിയിരിക്കുന്നു. നാരങ്ങാവെള്ളത്തിൽ പൈനാപ്പിളും ഇഞ്ചിയും ചേർത്ത് കഴിക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും.

വിറ്റാമിൻ സി എന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റ് ധാരാളമായി നാരങ്ങയിൽ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും ആൻറി ബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ ഉള്ളതുമാണ്. രോഗങ്ങളുമായി പോരാടാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ് നാരങ്ങ വെള്ളം.

LEAVE A REPLY

Please enter your comment!
Please enter your name here