കൂടിച്ചേരലുകൾ പാടില്ല, മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം; നിർദ്ദേശവുമായി ഹൈക്കോടതി

0
260

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മേയ് ഒന്ന് മുതൽ നാലു വരെ സംസ്ഥാനത്ത് ഒരുതരത്തിലുള്ള കൂടിച്ചേരലുകളും ഉണ്ടാകരുതെന്ന് ഹൈക്കോടതി. കൊവിഡ് രോഗബാധ അതിതീവ്രമായി ഉയരുന്ന നിലവിലെ സാഹചര്യത്തിൽ കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് ഒത്തുകൂടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

രാഷ്ട്രീയപാർട്ടികളുടെ വിജയാഹ്ലാദ പ്രകടനങ്ങൾ അനുവദിക്കരുത്. പൊലീസും ജില്ലാ ഭരണകൂടവും ഇക്കാര്യം ഉറപ്പു വരുത്തണം.  അനധികൃതമായി ഒത്തുകൂടുന്നവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കണമെന്നും കോടതി  നിർദ്ദേശിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain

LEAVE A REPLY

Please enter your comment!
Please enter your name here