ഓക്‌സിജന്‍ വേണമെങ്കില്‍ ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കൂ; രോഗികളുടെ ബന്ധുക്കളോട് യു.പി പൊലീസ്

0
340

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഓക്‌സിന്‍ കിട്ടാതെ രോഗികള്‍ വലയുമ്പോള്‍ ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ച് പൊലീസ്. ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം തുടരവേയാണ് യു.പി പൊലീസിന്റെ വിചിത്ര ഉപദേശം.

ഓക്‌സജിന്‍ ലഭ്യതക്കുറവ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയ രോഗിയുടെ ബന്ധുവിനോടാണ് പൊലീസ് ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ചത്.

ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസം എട്ട് പേരാണ് ഓക്സിജന്‍ ലഭിക്കാതെ യു.പിയില്‍ മരിച്ചത്.

ഇതിന് പിന്നാലെ ചില ആശുപത്രികള്‍ രോഗികള്‍ക്കാവശ്യമായ ഓക്സിജന്‍ അവരുടെ ബന്ധുക്കള്‍ തന്നെ കണ്ടെത്തണമെന്ന് പറഞ്ഞ് നോട്ടീസുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാല്‍ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമമില്ലെന്നായിരുന്നു ആദിത്യനാഥിന്റെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്നും മറിച്ച് പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here