ഒന്നുകിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കൂ, അല്ലെങ്കിൽ നിർത്തി പോകൂ: മോദിയോട് യെച്ചൂരി

0
377

കോവിഡ് ദുരന്തം സൃഷ്ടിച്ചതിന്റെ കുറ്റത്തിൽ നിന്നും മറ്റുള്ളവരുടെ മേൽ പഴിചാരി നരേന്ദ്രമോദി സർക്കാരിന് രക്ഷപ്പെടാൻ കഴിയില്ലെന്ന് സി.പി.ഐ (എം) ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

ജനങ്ങൾ മുൻകരുതലുകൾ പാലിച്ചില്ല എന്നാണ് കേന്ദ്ര സർക്കാർ ആദ്യം പറഞ്ഞ ഒഴികഴിവ്. പിന്നെ, സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തി. ഇപ്പോൾ, ജനിതക മാറ്റം വന്ന വൈറസിനെ നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ ആണെന്നാണ് പറയുന്നത്.

എല്ലാ വൈറസുകൾക്കും ജനിതകമാറ്റം വരും. മാരകമായ വൈറസുകൾ പരക്കുന്നതിന് ജനങ്ങൾ കൂട്ടത്തോടെ പങ്കെടുത്ത ആഘോഷങ്ങൾ കാരണമായി. നരേന്ദ്രമോദി ഇത്തരം പരിപാടികളെ പ്രോത്സാഹിപ്പിച്ചു. ശാസ്ത്രത്തെ നിരാകരിച്ചും അവ്യക്തത പ്രോത്സാഹിപ്പിക്കുന്നതിലൂടെയുമാണ് മോദി ഇത് ചെയ്തത്. ആസൂത്രണമില്ലാതെ ഒരു വർഷം മുഴുവൻ പാഴായിപ്പോയി. സ്വയം അഭിനന്ദനം നടത്തുന്നതിനും തെറ്റായ പ്രചാരണങ്ങൾക്കും മാത്രമാണ് ഈ സമയം മോദി ചെലവാക്കിയതെന്നും സീതാറാം യെച്ചൂരി വിമർശിച്ചു.

ഓക്സിജൻ, ആശുപത്രി കിടക്കകൾ എന്നിവ നൽകി ജനങ്ങളുടെ ജീവൻ രക്ഷിക്കുക. സാർവത്രിക വാക്സിനേഷനും ജനങ്ങളുടെ ഉപജീവനത്തിന് പിന്തുണയും നൽകുക അല്ലെങ്കിൽ രാജിവയ്ക്കൂ, യെച്ചൂരി ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here