ഐ.പി.എല്‍ പുതിയ സീസണില്‍ നിന്ന് പിന്മാറിയ ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്സല്‍വുഡിന് പകരക്കാരനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഓസ്ട്രേലിയന്‍ ഇടംകൈയ്യന്‍ ഫാസ്റ്റ് ബോളര്‍ ജേസണ്‍ ബെഹ്റെന്‍ഡോര്‍ഫാണ് ഹെയ്സല്‍വുഡിന്റെ പകരക്കാരന്.
ഓസ്ട്രേലിയയ്ക്കായി 11 ഏകദിനങ്ങളും ഏഴ് ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ഹെയ്സല്‍വുഡ്. 2019ല്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന ബെഹ്റെന്‍ഡോര്‍ഫ് അഞ്ചുമത്സരങ്ങളില്‍ നിന്നും അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
കോവിഡ് സാഹചര്യത്തില്‍ കുടുംബത്തോടൊപ്പം സമയം ആയിരിക്കുന്നതിനുവേണ്ടിയാണ് ഹെയ്സല്‍വുഡ് ഈ സീസണില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പ്രധാനമായും സ്പിന്നിനെ ആശ്രയിക്കുന്ന സിഎസ്കെയില്‍ മികച്ച പേസര്‍മാരുടെ അഭാവമുണ്ട്. ജേസണിലൂടെ അത് നികത്താനാണ് ചെന്നൈയുടെ ശ്രമം.
ഐ.പി.എല്‍ പുതിയ സീസണ് ഇന്ന് ചെന്നൈയില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുന്നത്. ഏപ്രില്‍ 10ന് ഡല്‍ഹിക്കെതിരെയാണ് സീസണിലെ ചെന്നൈയുടെ ആദ്യ മത്സരം.