തിരുവനന്തപുരം: നേമത്ത് എല്‍.ഡി.എഫിനും തിരുവനന്തപുരത്ത് യു.ഡി.എഫിനും വോട്ട് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സിയാദ് കണ്ടള. ബി.ജെ.പിയുടെ സാധ്യത തടയാനാണ് രണ്ടു മണ്ഡലങ്ങളില്‍ ഇരുമുന്നണികളെയും സഹായിച്ചതെന്ന് സിയാദ് പറഞ്ഞു.
കഴക്കൂട്ടം ഉള്‍പ്പെടെ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തിടത്ത് ഇരുമുന്നണികളും സഹായം തേടിയിരുന്നുവെന്നും എസ്.ഡി.പി.ഐ വ്യക്തമാക്കി.
നേമത്ത് കുമ്മനത്തിന്റെ വിജയം തടയാന്‍ ഇടതുപക്ഷമാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞാണ് വി. ശിവന്‍കുട്ടിക്ക് ഒപ്പം നിന്നതെന്നും പതിനായിരത്തോളം വോട്ടുകള്‍ നേമത്തുണ്ടെന്നും സിയാദ് അവകാശപ്പെട്ടു.
അതുപോലെ തിരുവനന്തപുരത്ത് വി.എസ് ശിവകുമാറിന് മൂവായിരത്തോളം വോട്ടുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടത്ത് ഇരുമുന്നണികളെയും സഹായിച്ചില്ലെന്നും പ്രവര്‍ത്തകര്‍ മനസാക്ഷിവോട്ട് ചെയ്യുകയാണ് ചെയ്തതെന്നും സിയാദ് പറയുന്നു.