തിരുവനന്തപുരം∙ ഇന്ധനവില വീണ്ടും കുറഞ്ഞു. രണ്ടാഴ്ചയ്ക്കു ശേഷമാണ് ഇന്ധനവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തുന്നത്. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 28 പൈസയും ഡീസലിന് 86 രൂപ 75 പൈസയുമാണ്. കൊച്ചിയിൽ പെട്രോളിന് 90 രൂപ 56 പൈസയും ഡീസലിന് 85 രൂപ 14 പൈസയുമാണ്.