അതിതീവ്ര കൊവിഡ് വ്യാപനമെങ്കില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കാം; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

0
268

രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം. മെയ് 31 വരെ കര്‍ശന നിയന്ത്രണം വേണമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ്. മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഉദാര സമീപനം ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും കത്തില്‍.

ഒരാഴ്ചയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം കൂടിയതോ, ആശുപത്രി കിടക്കകളില്‍ 60 ശതമാനം കൊവിഡ് രോഗികളെ പ്രവേശിപ്പിച്ചതോ ആയ ജില്ലകളോ മേഖലകളോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കാം. സ്ഥിതി ഗുരുതരമായി തുടരുകയാണെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് 14 ദിവസത്തെ ലോക്ക് ഡൗണും പ്രഖ്യാപിക്കാമെന്നും കേന്ദ്രം.

അതേസമയം സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വരുന്ന ചൊവ്വ മുതല്‍ ഞായര്‍ വരെ മിനി ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും.ജനജീവിതം സ്തംഭിക്കാതെയുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുക.

ചൊവ്വ മുതല്‍ ഞായര്‍ വരെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുമോ എന്നതിലടക്കംനിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറക്കിയേക്കും. രോഗവ്യാപനതോത് കുറയുന്നില്ലെങ്കില്‍ സാഹചര്യംനിരീക്ഷിച്ച് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ ആലോചന.

LEAVE A REPLY

Please enter your comment!
Please enter your name here