90 വർഷം പഴക്കം, വില 1001 കോടി; വീടിനായി ഇന്ത്യയിലെ ഏറ്റവും വലിയ ഇടപാട്

0
634

മുംബൈ ∙ ദക്ഷിണ മുംബൈയിൽ 1001 കോടി രൂപയ്ക്ക് ബംഗ്ലാവ് വാങ്ങി ഡി-മാർട്ട് സൂപ്പർ മാർട്ട് ഉടമ രാധാകിഷൻ ദമാനിയും സഹോദരൻ ഗോപീകിഷൻ ദമാനിയും. മലബാർ ഹില്ലിൽ നാരായൺ ദാബോൽകർ റോഡിനടുത്ത് 1.5 ഏക്കറിലുള്ള മധുകുഞ്ജ് എന്ന ഇരുനില ബംഗ്ലാവാണു ദമാനി സഹോദരന്മാർ മോഹവിലയ്ക്ക് സ്വന്തമാക്കിയത്.

പരമ്പരാഗതമായി വ്യാപാരരംഗത്തുള്ള പ്രേംചന്ദ് റോയ്ചന്ദ് കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്, 90 വർഷം പഴക്കമുള്ള 60,000 ചതുരശ്ര അടി വരുന്ന കെട്ടിടം. താമസയിടത്തിനായി രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഇടപാടാണിതെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ വിദഗ്ധർ പറയുന്നു. മുകേഷ് അംബാനിയടക്കം അതിസമ്പന്ന വ്യവസായികൾ താമസിക്കുന്ന മേഖലയാണ് മലബാർ ഹിൽ. അടുത്തിടെ താനെയിൽ 8 ഏക്കർ സ്ഥലം 250 കോടി രൂപയ്ക്കു രാധാകിഷൻ ദമാനി വാങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here