ജനപ്രിയ യൂട്യൂബർ മിസ്റ്റർ ബീസ്റ്റ് ഒരു ശവപ്പെട്ടിക്കുള്ളിൽ 50 മണിക്കൂർ സ്വയം അടച്ചിടപ്പെട്ട സ്റ്റണ്ടുമായി കാണികളെ ഞെട്ടിച്ചു കൊണ്ട് എത്തുന്നു. ജീവനോടെ കുഴിച്ചിടും ചിന്ത മിക്ക ആളുകളുടെയും പേടിപ്പെടുത്തുന്ന സ്വപ്നമാണെങ്കിൽ, മിസ്റ്റർ ബീസ്റ്റ് (യഥാർത്ഥ പേര് ജിമ്മി ഡൊണാൾഡ്സൺ) തന്റെ 57.5 ദശലക്ഷം യൂട്യൂബ് വരിക്കാരെ രസിപ്പിക്കുന്നതിനായി രണ്ട് ദിവസത്തിലധികം ഭൂഗർഭ ബോക്സിൽ ചെലവഴിച്ചു.
ജീവനോടെ കുഴിച്ചിട്ട 50 മണിക്കൂറിൽ നിന്ന് എഡിറ്റ് ചെയ്‌ത 12 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഓൺലൈനിൽ വൈറലാവുകയായിരുന്നു.
മിസ്റ്റർ ബീസ്റ്റ് തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ക്ലിപ്പിൽ, ഒരു ശവപ്പെട്ടിക്കുള്ളിൽ കിടക്കുന്നതും പുറത്ത് ഒരു സുഹൃത്തിനോട് സംസാരിക്കാൻ ഒരു ഹാൻഡ്‌ഹെൽഡ് ഉപകരണം ഉപയോഗിക്കുന്നതും കാണാം. “എനിക്ക് ചുറ്റിക്കറങ്ങണം, പക്ഷേ എനിക്ക് കഴിയില്ല,” അദ്ദേഹം പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. പെട്ടിക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഇദ്ദേഹത്തിന്റെ പരിമിതമായ ചലനങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
ശവപ്പെട്ടിക്കുള്ളിൽ മിസ്റ്റർ ബീസ്റ്റിന് ഒരു പുതപ്പും കുറച്ച് ഭക്ഷണവും തലയണയും ഉണ്ടായിരുന്നു.
“ഞാൻ ചെയ്തതിൽ വച്ച് ഏറ്റവും ഭ്രാന്തമായ കാര്യമാണിത്,” വീഡിയോ പങ്കിട്ടുകൊണ്ടു ബീസ്റ്റ് കുറിച്ചു.
ഓൺലൈനിൽ പോസ്റ്റുചെയ്തതിനു ശേഷം, വീഡിയോ അഞ്ച് കോടി വ്യൂകളും 1.8 ലക്ഷത്തിലധികം കമന്റുകളും നേടി.
“ഞങ്ങളെ രസിപ്പിക്കുന്നതിനായി അദ്ദേഹം തന്റെ വീഡിയോകളിൽ എത്രമാത്രം സാഹസിക്കാനാവുന്നു എന്നത് ആശ്ചര്യകരമാണ്,” കമന്റ് വിഭാഗത്തിൽ ഒരാൾ എഴുതി.
“ഈ വ്യക്തി ദശലക്ഷക്കണക്കിന് ഡോളർ ചാരിറ്റിക്ക് നൽകി, ലോകമെമ്പാടും സഞ്ചരിച്ചു, അക്ഷരാർത്ഥത്തിൽ ഡൂംഡേ ബങ്കറിൽ 24 മണിക്കൂർ ചെലവഴിച്ചു, 70 ഗ്രാൻഡ് പിസ്സ കഴിച്ചു, ഇപ്പോൾ അദ്ദേഹം പറയുന്നു, കാൽവിരലുകളിൽ ക്യാമറ പിടിക്കുന്നത് ഇതുവരെ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച കാര്യം ആണെന്ന്, ”മറ്റൊരാൾ അഭിപ്രായപ്പെട്ടു.
യൂട്യൂബിലെ അത്ഭുതകരമായ വീഡിയോകളുടെ പേരിൽ മിസ്റ്റർ ബീസ്റ്റ് വളരെയധികം ജനപ്രിയനാണ്. “I COUNTED TO 100000!” 2017ൽ ഇദ്ദേഹത്തിന് ലോകശ്രദ്ധ നൽകി. ബ്ലൂംബർഗ് റിപ്പോർട്ട് അനുസരിച്ച്, 2019 ൽ, അദ്ദേഹം പോസ്റ്റുചെയ്ത ഓരോ വീഡിയോയും 20 ദശലക്ഷം കാഴ്‌ചകളെ മറികടന്നു. അത്തരം റെക്കോർഡ് യൂട്യൂബിലെ ഏറ്റവും വലിയ താരങ്ങൾക്കിടയിലും സമാനതകളില്ലാത്തതാണ്.”
“യൂട്യൂബ് ലോകത്ത്, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ ഒരു ഗ്രഹത്തിലാണ് അദ്ദേഹം ജീവിക്കുന്നത്,” യൂട്യൂബർ ആയി മാറിയ ചലച്ചിത്ര നിർമ്മാതാവ് കേസി നീസ്റ്റാറ്റ് പറഞ്ഞു.