സൗദിയിൽ റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കും; മാസപ്പിറവി ദൃശ്യമായില്ല

0
722

റിയാദ്- സൗദി അറേബ്യയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായില്ല. സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് പലയിടങ്ങളിലും സജ്ജീകരണങ്ങളുമായി നിലയുറപ്പിച്ചെങ്കിലും മാസപ്പിറവി ദൃശ്യമായില്ലെന്ന് തുമൈര്‍, സുദൈര്‍ പ്രദേശങ്ങളിലെ മാസപ്പിറവി നിരീക്ഷണ സമിതികള്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഇത് സംബന്ധിച്ച് സുപ്രീം കോടതിയുടേയും റോയൽ കോർട്ടിന്റെയും അറിയിപ്പുകൾ അറിയിപ്പുകള്‍ വൈകാതെ പുറത്തിറക്കും.

അതേസമയം ഇന്ന് മാസപ്പിറവി ദൃശ്യമാകാനിടയില്ലെന്ന് അല്‍ഖസീം യൂനിവേഴ്‌സിറ്റിയിലെ ഗോളശാസ്ത്രവിദഗ്ധനായ പ്രൊഫ. ഡോ. അബ്ദുല്ല അല്‍മിസ്‌നദ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ന് സൂര്യാസ്തമയത്തിന് 29 മിനുട്ട് ചന്ദ്രന്‍ അസ്തമിക്കും. അതിന് ശേഷം ചന്ദ്രോദയം ഉണ്ടാകില്ല. അതിനാല്‍ ചൊവ്വാഴ്ചയായിരിക്കും റമദാന്‍ വ്രതം ആരംഭിക്കുക. അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here