കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപയാണ് കൂടിയത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 35,400 രൂപയായി. ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4425ല്‍ എത്തി.
ഈ മാസം സ്വര്‍ണത്തിനു രേഖപ്പെടുത്തുന്ന ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായിരുന്നു.
കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ധന വിപണിയിലുണ്ടായ അസ്ഥിരത സ്വര്‍ണത്തിനു ഗുണമായെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. വരുംദിവസങ്ങളിലും സ്വര്‍ണ കൂടാനാണ് സാധ്യതയെന്ന് അവര്‍ പറയുന്നു.