കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ രണ്ടു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,560 രൂപയായി. ഗ്രാം വില 15 രൂപ കുറഞ്ഞ് 4445 രൂപയായി.
വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് രേഖപ്പെടുത്തിയത്. പവന് 36,080 രൂപ. തുടര്‍ന്ന് ഘട്ടം ഘട്ടമായി സ്വര്‍ണവില താഴുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസത്തിനിടെ 520 രൂപയാണ് കുറഞ്ഞത്.
ഈ മാസം തുടക്കത്തിലാണ് സമീപ ദിവസങ്ങളിലെ കുറഞ്ഞ വില രേഖപ്പെടുത്തിയത്. 33,320 രൂപയായിരുന്നു വില. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധിക്കുകയായിരുന്നു. തുടര്‍ന്നാണ് വില കുറയാന്‍ തുടങ്ങിയത്. കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന രാജ്യാന്തര സമ്പദ് വിപണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.