ലക്നൗ: സ്വര്‍ണക്കടത്തില്‍ റെക്കോര്‍ഡിട്ട് യുവതി, 290 പവന്‍ സ്വര്‍ണമാണ് 22കാരി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണമാണ് ദുബൈയില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ പെണ്‍കുട്ടി കടത്താന്‍ ശ്രമിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ 22കാരിയായ വിദ്യാര്‍ത്ഥിനിയാണ് അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിന് പിടിയിലായത്. ലക്‌നൗ വിമാനത്താവളത്തില്‍ വച്ചാണ് പെണ്‍കുട്ടി കസ്റ്റംസിന്‍റെ പിടിയിലായത്.
ദുബൈയില്‍ നിന്നാണ് വിദ്യാര്‍ഥിനി ലക്‌നൗവില്‍ എത്തിയത്. 2318 ഗ്രാം അതായത് 290 പവന്‍ സ്വര്‍ണമാണ് ഇവരില്‍നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്.
ഇന്ത്യയില്‍ ഒരു യുവതി ഒറ്റയ്ക്ക് നടത്തിയ ഏറ്റവും വലിയ സ്വര്‍ണക്കടത്താണ് ഇതെന്നാണ് കസ്റ്റംസ് പറയുന്നത്.
പോളിത്തീനില്‍ പൊതിഞ്ഞ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു സ്വര്‍ണം. 1.13 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.
അതേസമയം, സ്വര്‍ണക്കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് പുറത്തുവിട്ടു. പെണ്‍കുട്ടി ഇടപാടില്‍ ‘കാരിയര്‍’ മാത്രമാണെന്നാണ് കസ്റ്റംസിന്‍റെ നിഗമനം. വിമാനത്താവളത്തിനു പുറത്ത് കാത്തുനില്‍ക്കുന്നവര്‍ക്ക് സ്വര്‍ണം എത്തിച്ചു കൊടുക്കുക എന്നതായിരുന്നു പെണ്‍കുട്ടിയുടെ ഉത്തരവാദിത്തം എന്നാണ് കസ്റ്റംസ് കരുതുന്നത്. ഇക്കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.