സോഷ്യൽ മീഡിയയിൽ രാഷ്​ട്രീയ പോസ്​റ്റ്​: എസ്.ഐക്കെതിരെ കേസ്​

0
482

കാസർകോട്: ഫേസ്‌ബുക്കിൽ ഇടതുമുന്നണിക്ക് അനുകൂലമായ ഫ്രെയിമിൽ പ്രഫൈൽ ചിത്രം പങ്കുവെച്ചെന്ന പരാതിയിൽ സബ് ഇൻസ്പെക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് പൊലീസ് സ്​റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഷെയ്ഖ് അബ്​ദുൽ റസാഖിനെതിരെയാണ് (54) കാസർകോട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സെക്രട്ടറി അഡ്വ. ഷാജിദ് കമ്മാടത്തി​െൻറ പരാതിയിലാണ് നടപടി.

‘ഉറപ്പാണ് എൽ.ഡി.എഫ്’ എന്ന ഫ്രെയിമിലാണ് എസ്.ഐ സ്വന്തം പ്രഫൈൽ ചിത്രം ഫേസ്ബുക്കിൽ പോസ്​റ്റ്​ ചെയ്തത്. ‘ചെ ഗുവേര ആർമി’യിൽ നിന്നുള്ള ഫ്രെയിമാണ് ഇതിനായി ഉപയോഗിച്ചത്. പെരുമാറ്റച്ചട്ടം നിലനിൽക്കെ, നിഷ്പക്ഷനായി സേവനം ചെയ്യേണ്ടുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഒരു രാഷ്​ട്രീയപാർട്ടിക്ക് അനുകൂലമായി സാമൂഹിക മാധ്യമത്തിൽ പ്രചാരണം നടത്തിയത് തെറ്റാണെന്ന് പരാതിയിൽ പറയുന്നു.

തെരഞ്ഞെടുപ്പ് കമീഷൻ നിർദേശ പ്രകാരം ജനപ്രാതിനിധ്യ നിയമം 129 (2), (3) എന്നിവ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തിട്ടുള്ളത്. പരാതി ഉയർന്നതോടെ പൊലീസ് ഉദ്യോഗസ്ഥൻ പോസ്​റ്റ്​ നീക്കം ചെയ്തിരുന്നു. പോസ്​റ്റി​െൻറ സ്‌ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here